ടെലിവിഷന്‍ താരമായ യുവനടി മരിച്ച നിലയില്‍

Web Desk |  
Published : Mar 10, 2018, 02:57 PM ISTUpdated : Jun 08, 2018, 05:49 PM IST
ടെലിവിഷന്‍ താരമായ യുവനടി മരിച്ച നിലയില്‍

Synopsis

ടെലിവിഷന്‍ താരമായ യുവനടി മരിച്ച നിലയില്‍ ഇരുപത്തിമൂന്ന് വയസുകാരിയായ മൗമിത ഷയാണ് മുംബൈയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.

മുംബൈ: ടെലിവിഷന്‍ താരമായ യുവനടി മരിച്ച നിലയില്‍. ഇരുപത്തിമൂന്ന് വയസുകാരിയായ മൗമിത ഷയാണ് മുംബൈയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. റൂമിന്‍റെ സീലിംഗില്‍ തൂങ്ങിയ നിലയിലായിരുന്നു മൗമിതയുടെ മൃതദേഹം. രണ്ട് മാസമായി ഈ ഫ്ലാറ്റില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു നടി. 

ഫ്ലാറ്റില്‍ നിന്നും ആത്മഹത്യകുറിപ്പ് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. രണ്ടു ദിവസമായി ഫ്ലാറ്റിന്‍റെ വാതില്‍ അടഞ്ഞ് കിടക്കുന്നത് കണ്ട്  ഫ്ലാറ്റ് ഉടമസ്ഥനാണ് സംഭവം പോലീസിനെ അറിയിച്ചത്. 

കടുത്ത വിഷദാരോഗത്തിന് അടിമപ്പെട്ടതിനാലാണ് നടി ആത്മഹത്യ ചെയ്തത് എന്നാണ് ആദ്യ സൂചനകള്‍. മൗമിതയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കടുത്ത വിഷാദ രോഗത്തിന് അടിമയാണ് എന്ന് സൂചിപ്പിക്കുന്ന പോസ്റ്റുകളുണ്ടെന്ന് പോലീസ് സൂചന നല്‍കി.

നടിയുടെ ഫോണും, ലാപ്ടോപ്പും കസ്റ്റഡിയില്‍ എടുത്ത പോലീസ് അത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിപിഐക്ക് ഇന്ന് നൂറ് വയസ്; സംഘടനശക്തി കുറയുന്നത് വലിയ ആശങ്കയെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ
ശബരിമല സ്വർണക്കടത്ത്: ഡി മണിയെ പ്രത്യേക സംഘം ഇന്ന് ചോദ്യം ചെയ്യും