
തിരുവനന്തപുരം: ആറ്റിങ്ങൽ ചിറയിൻകീഴിൽ ഗുണ്ടാസംഘം വീണ്ടും യുവാവിനെ നടുറോഡിലിട്ട് തല്ലി ചതച്ചു. വക്കത്തെ ഷബീറെന്ന യുവാവിനെ നടുറോഡിലിട്ട് മർദ്ദിച്ചുകൊന്നതിന് സമാനമായ ആക്രമണം നടന്നിട്ടും പൊലീസ് പ്രതികളെ പിടികൂടിയില്ല. ഈ മാസം 13നാണ് സംഭവുമുണ്ടായത്. ചിറയിൻകീഴ് എസ്എൻ ജംഗ്ഷനിൽ വച്ചാണ് സുധീറെന്ന യുവാവിനെ മറ്റൊരു ബൈക്കിലെത്തിയ രണ്ടു പേർ തല്ലി ചതച്ചത്. അനന്തു, ശ്രീകുട്ടൻ എന്നിവരാണ് ആക്രമിച്ചതെന്നാണ് നാട്ടുകാരിൽ നിന്നും ലഭിക്കുന്ന വിവരം.
സുധീർ ബൈക്കിലെത്തുന്നതിനു മുമ്പേ അക്രമിസംഘം ജംഷനിൽ കയറുന്നത് ദൃശ്യങ്ങളിൽ കാണാം. മർദ്ദനമേറ്റയാള്‍ എത്തുമ്പോള്‍ ബൈക്കുമായി തടഞ്ഞു നിർത്തുന്നു. വാക്ക് തർക്കത്തെ തുടർന്ന് സുധീറിനെ നടുറോഡിലിട്ട് തല്ലുന്നതാണ് പിന്നീട് കാണുന്നത്. നാട്ടുകാർ ഓടികൂടിയശേഷമാണ് അക്രമിസംഘം പോകുന്നത്. അന്നുതന്നെ സുധീർ ചിറയിൻകീഴ് പൊലീസിൽ പരാതി നൽകിയെങ്കിലും അക്രമികളെ പിടികൂടാൻ ഒരു അന്വേഷണവും ഉണ്ടായില്ല. പരാതിക്കാറൻ മൊഴി രേഖപ്പെടുത്താൻ പൊലും എത്തിയില്ലെന്നും പ്രതികളുമായി ധാരണയായെന്നുമാണ് പൊലീസ് പറയുന്നു.
സംഭവ നടക്കുന്ന സ്ഥലത്തെ ഒരു കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് സംഭവത്തിന്റെ ഗൗരവം പൊലീസിന് മനസിലാക്കുന്നത്. പ്രതികള്‍ക്കുവേണ്ടി ആറ്റിങ്ങൽ സിഐയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടണ്ട്. ഒരു വർഷം മുമ്പാണ് ആറ്റിങ്ങൽ വക്കത്ത് ഷബീറെന്ന യുവാവിനെ സമാനമായി തീരിയിൽ അഞ്ചംഗസംഘം നടുറോഡിലിട്ട മർദ്ദിച്ച് കൊലപ്പെടുത്തിയത്. ഈ നടുക്കം വിട്ടുമാറുന്നതിന് മുമ്പേ മറ്റൊരു സ്ഥലത്ത് അക്രമം ഉണ്ടായിട്ടും പ്രതികളെ പിടികൂടാൻ പൊലീസ് പ്രവത്തിച്ചില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam