വീട്ടില്‍ കഞ്ചാവ് കൃഷി നടത്തിയ യുവാവ് പിടിയില്‍

Published : Oct 13, 2018, 08:29 PM IST
വീട്ടില്‍ കഞ്ചാവ് കൃഷി നടത്തിയ യുവാവ് പിടിയില്‍

Synopsis

ഇയാള്‍ നിരവധി കഞ്ചാവ് കേസുകളിലും അടിപിടി കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രിൻസില്‍ നിന്നും കഞ്ചാവ് സ്ഥിരമായ വീട്ടിലെത്തി വാങ്ങിയവരെയും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഷാഡോ പൊലീസിന്‍റ കൂടി സഹായത്തോടെയാണ് പ്രതിയ കുടുക്കിയത്.പ്രിൻസിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു

കൊല്ലം: വീട്ടുവളപ്പില്‍ കഞ്ചാവ് കൃഷി നടത്തിയ യുവാവ് പൊലീസ് പിടിയില്‍. പരവൂര്‍ സ്വദേശി പ്രിൻസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് സ്ഥിരമായി ഉപയോഗിക്കുന്നയാളാണ് പ്രിൻസെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് പൊതിയില്‍ നിന്ന് കിട്ടുന്ന വിത്ത് വീട്ട് വളപ്പില്‍ പാകിയാണ് ഇയാള്‍ കൃഷി നടത്തിയിരുന്നത്. മൂന്ന് തവണ ഇതില്‍ നിന്നും ഇലകള്‍ പറിച്ച് ഉണക്കി ഉപയോഗിച്ചതായും പ്രതി സമ്മതിച്ചിട്ടുണ്ട്. 

രഹസ്യവിവരത്തെത്തുടര്‍ന്നാണ് പാരിപ്പള്ളി എസ്ഐ പി രാജേഷിന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രിൻസിന്‍റെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയത്. പൊലിസിനെ കണ്ട് ഓടാൻ ശ്രമിച്ചെങ്കിലും ഇയാളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് വീടിന്‍റെ പരിസരത്ത് നടത്തിയ പരിശോധനയില്‍ ക‍ഞ്ചാവിന്‍റെ നാല് ചെറിയ ചെടികളും അൻപതിലധികം വലിയ ചെടികളും കണ്ടെടുത്തു.

ഇയാള്‍ നിരവധി കഞ്ചാവ് കേസുകളിലും അടിപിടി കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രിൻസില്‍ നിന്നും കഞ്ചാവ് സ്ഥിരമായ വീട്ടിലെത്തി വാങ്ങിയവരെയും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഷാഡോ പൊലീസിന്‍റ കൂടി സഹായത്തോടെയാണ് പ്രതിയ കുടുക്കിയത്.പ്രിൻസിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിമിനൽ കേസുകളിൽ കരുത്തായി ഡിജിറ്റൽ ഫിംഗർപ്രിന്‍റ് സാങ്കേതികവിദ്യ: കുസാറ്റ് ഗവേഷകർക്ക് പേറ്റന്‍റ്
വാതിലടച്ച് കോൺഗ്രസ്; ഇങ്ങോട്ട് ആവശ്യപ്പെട്ടാലും ഇനി യുഡിഎഫിൽ അംഗമാക്കില്ലെന്ന് പ്രഖ്യാപനം; വിഷ്‌ണുപുരം ചന്ദ്രശേഖരൻ വഞ്ചിച്ചെന്ന് വിലയിരുത്തൽ