
തിരുവനന്തപുരം: പ്ലസ്‌വൺ വിദ്യാർഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ഡിഷ് ആന്റിന ഓപ്പറേറ്ററെ പാങ്ങോട് പൊലീസ് പോക്സോ നിയമ പ്രകാരം അറസ്റ്റു ചെയ്തു. പാലോട് കൊല്ലായിൽ ചല്ലിമുക്ക് ചല്ലിഭവനിൽ ജോഷി എന്ന സതീഷി(31)നെയാണ് അറസ്റ്റ് ചെയ്തത്. പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വീട്ടിൽ 2016 ഏപ്രിലിൽ ഡിഷ് ആന്റിന സ്ഥാപിക്കാനെത്തി കുട്ടിയുമായി ചങ്ങാത്തം കൂടുകയും വിവാഹ വഗ്ദാനം നൽകി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.
ഒരാഴ്ച മുൻപ് കുട്ടിയുടെ പെരുമാറ്റ രീതിയിൽ വ്യത്യാസം കണ്ട വീട്ടുകാർ വിവരങ്ങൾ ചോദിച്ചറിയുകയും പാങ്ങോട് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ഇയാൾ പാലോട്, കടയ്ക്കൽ പൊലീസ് സ്റ്റേഷനുകളിൽ വിവിധ മോഷണക്കേസുകളിൽ പ്രതിയാണെന്നും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
പരാതിയെത്തുടർന്ന് വെഞ്ഞാറമൂട് പൊലീസ് ഇൻസ്പെക്ടർ ആർ.വിജയൻ, പാങ്ങോട് എസ്ഐ: എസ്.നിയാസ്, ജിഎസ്ഐ സുലൈമാൻ, എഎസ്ഐ രാധാകൃഷ്ണൻ, മനു, സുധീഷ്, നിസാർ, പ്രദീപ്, രാജി എന്നിവരടങ്ങുന്ന അന്വേഷണ സംഘം അറസ്റ്റു ചെയ്ത പ്രതിയെ കോടതി റിമാൻഡു ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam