300 അടി ഉയരമുള്ള ക്രെയിനിൽനിന്നും ആത്മഹത്യഭീഷണിയുമായി യുവാവ് - വീഡിയോ

Web Desk |  
Published : Jul 14, 2018, 12:53 PM ISTUpdated : Oct 04, 2018, 02:48 PM IST
300 അടി ഉയരമുള്ള ക്രെയിനിൽനിന്നും ആത്മഹത്യഭീഷണിയുമായി യുവാവ് - വീഡിയോ

Synopsis

ക്രെയിനിന് മുകളിലെത്തി വസ്ത്രം കത്തിച്ച് എറിഞ്ഞതോടെയാണ് മുകളില്‍ ആളുള്ള വിവരം ആളുകള്‍ അറിയുന്നത്

ദില്ലി: 300 അടി ഉയരമുള്ള ക്രെയിനിൽനിന്നും താഴേക്ക് ചാടുമെന്ന് ആത്മഹത്യ ഭീഷണിയുമായി യുവാവ്. പൂനെ സ്വദേശി രാജുവാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം. സെൻട്രൽ ​ദില്ലിയിലെ പഹർഗഞ്ച് പ്രദേശത്തെ ഒരു ഹോട്ടൽ നിർമ്മാണ സൈറ്റിലെ ക്രെയിനിൽ നുഴഞ്ഞു കയറുകയായിരുന്നു രാജു. മുകളിലെത്തിയതോടെ വസ്ത്രം അഴിച്ച് മാറ്റുകയും അത് കത്തിച്ച് നിലത്തേക്ക് എറിയുകയും ചെയ്തതോടെയാണ് ക്രെയിനില്‍ ആളുള്ള വിവരം അറിയുന്നത്. 

നിർമ്മാണ സൈറ്റിലെ തൊഴിലാളികൾ വിവരമറിയിച്ചതിനെതുടർന്ന് പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി.ആളുകള്‍ കൂടിയതോടെ തന്റെ അടുത്തെത്താൻ ആരെങ്കിലും ശ്രമിച്ചാൽ ക്രെയിനിൽനിന്നും ചാടുമെന്നായി യുവാവ്. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ഇയാളെ സമാധാനിപ്പിക്കാന്‍ പൊലീസിന് സാധിച്ചത്. തുടർന്ന് അഗ്നിശമന സേനയുടെയും സ്കൈലിഫ്റ്റ് ക്രെയിനിന്റെയും സഹായത്തോടെ ഇയാളെ താഴെ എത്തിച്ചു.     

വൈദ്യപരിശോധനയ്ക്കായി ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുൻ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന രാജു മാനസിക വൈകല്യമുള്ള ആളാണെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. ദില്ലിയിലെ യമുന വിഹാർ മേഖലയിൽ മുമ്പ് സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിട്ടുണ്ട്. ഹരിദ്വാറിൽ നിന്നുമാണ് ഇയാൾ ദില്ലിയിലെത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. എ.ജെ. ഷഹ്നയുടെ ആത്മഹത്യ, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു
'മുൻപത്തേതിനേക്കാൾ ആയുധവും സേനയും സജ്ജം, ആക്രമിച്ചാൽ തിരിച്ചടിക്കും'; അമേരിക്കൻ - ഇസ്രായേൽ കൂട്ടുകെട്ടിനെതിരെ ഇറാൻ പ്രസിഡൻ്റ്