
കാസർകോട്: കർണാടക ആർ.ടി.സി.യുടെ കൊല്ലൂർ സ്കാനിയ ബസ് ബൈക്കിൽ ഇടിച്ച് യുവാവ് മരിച്ചു. വ്യാഴാച്ച രാവിലെ ആറു മണിയോടെ ഉദുമ ടൗണിലാണ് അപകടം. മേൽപറമ്പ് കുന്നരുവത്തെ പരേതനായ നാരായണന്റെയും ബേബി യുടെയും ഏക മകൻ കെ.ആർ. നവീൻ (23) ആണ് മരിച്ചത്.
കാപ്പിൽ താജ് ഹോട്ടലിൽ പ്രൊഡക്ഷൻ ഡിപ്പാര്‍ട്മെന്‍റിൽ ജോലി ചെയ്യുന്ന നവീൻ രാവിലെ ജോലിക്ക് പോകുമ്പോൾ അമിത വേഗതയിൽ വന്ന ബസ് ഇടിക്കുകയായിരുന്നു. ബസിനടിയിൽ കുടുങ്ങിയ നവീനെ ടൗണിലുണ്ടായിരുന്നവർ പുറത്തെടുത്ത് ഉദുമ നഴ്സിംഗ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam