
തിരുവനന്തപുരം: സുഹൃത്തുക്കൾക്കൊപ്പം നെയ്യാറിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. കാട്ടാക്കട കിള്ളി പുതുവയ്ക്കൽ മകം വീട്ടിൽ സുജിത്താ(40)ണ് മരിച്ചത്. നെയ്യാറിലെ അമ്പലത്തിൻകാല കുളവിയോട് താഴാംതോട്ടം കടവിൽ കുളിക്കുന്നതിനിടെയായിരുന്നു അപകടം.
വിവരമറിഞ്ഞു കാട്ടാക്കട പൊലീസും അഗ്നിരക്ഷാസേനയും എത്തുമ്പോഴേക്കും നാട്ടുകാർ മൃതദേഹം കരയ്ക്കെടുത്തിരുന്നു. വെറൈറ്റി മാർബിൾസിന്റെ തിരുവനന്തപുരം ശാഖയിലെ സെയിൽസ് എക്സിക്യൂട്ടീവാണ് മരിച്ച സുജിത്. ഭാര്യ: സുനിത. മക്കൾ. ദേവിപ്രിയ, ദേവിനന്ദ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam