തിരുവനന്തപുരത്ത് ഓട്ടോറിക്ഷ ഇടിച്ചു വീട്ടമ്മ മരിച്ചു; വാഹനം നിര്‍ത്താതെ പോയി

Published : Dec 26, 2017, 11:02 AM ISTUpdated : Oct 05, 2018, 01:07 AM IST
തിരുവനന്തപുരത്ത് ഓട്ടോറിക്ഷ ഇടിച്ചു വീട്ടമ്മ മരിച്ചു; വാഹനം നിര്‍ത്താതെ പോയി

Synopsis

തിരുവനന്തപുരം: നേമം പ്രാവച്ചമ്പലത്ത്  ഓട്ടോറിക്ഷ ഇടിച്ചു വീട്ടമ്മ മരിച്ചു.  വിഴിഞ്ഞം സ്വദേശി മീരാ സാഹയുടെ ഭാര്യ  ഫാത്തിമ ബീവി(62) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏട്ടുമണിയോടെയാണ് സംഭവം. ബന്ധുവിനോടൊപ്പം നടന്നു പോകുകയായിരുന്ന ഫാത്തിമ ബീവിയെ അമിത വേഗത്തിൽ എത്തിയ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. 

പരിക്കേറ്റ ഫാത്തിമ ബീവിയെ ഉടൻതന്നെ പൊലീസ് വാഹനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകട ശേഷം സ്ഥലത്ത് നിന്നും കടന്ന രാജാജി നഗർ ഭാഗത്തുള്ള ഓട്ടോറിക്ഷയ്ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്, എംവി ഹോണ്ടിയസിൽ മരിച്ചത് 3 പേർ, ഹാന്റ വൈറസ് പടരുന്നു, കരുതൽ വേണം
'മോദിയെ പോലെയൊരു നേതാവിനെ ലഭിച്ചത് ഇന്ത്യയുടെ ഭാഗ്യം'; ബംഗാൾ വിജയത്തിൽ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ട്രംപ്