പോലീസിനെ കണ്ട് പുഴയില്‍ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

Published : Aug 17, 2017, 05:23 PM ISTUpdated : Oct 04, 2018, 04:29 PM IST
പോലീസിനെ കണ്ട് പുഴയില്‍ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

Synopsis

മലപ്പുറം: മലപ്പുറത്ത്  മയക്കുമരുന്നു വേട്ടക്കിടെ പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുന്നുമ്മല് സ്വദേശി പ്രതീഷിന്റെ മൃതദേഹമാണ് പുഴയില്‍ നിന്നും കിട്ടിയത്. മിനിഞ്ഞാന്ന് ഉച്ചക്കാണ് മലപ്പുറം കാവുങ്ങലില്‍ വെച്ച് മയക്കുമരുന്നു വേട്ടക്കെത്തിയ പൊലീസിനെ കണ്ട് 
ഒരു സംഘം യുവാക്കള്‍ പുഴയില്‍ ചാടിയത്.

പൊലീസിനെക്കണ്ട് പുഴയിലേക്ക് ചാടിയ കൂട്ടത്തില്‍ പ്രതീഷ് ഉണ്ടായിരുന്നതായി പിടിയിലായ ആരും പറഞ്ഞിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. മകനെക്കാണാനില്ലെന്ന അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് പ്രതീഷിന്റെ മൃതദേഹം കണ്ടെടുത്തത്. സ്വാതന്ത്രദിനത്തില്‍ പ്രതീഷിന്റ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോയി.

കാവുങ്ങല്‍ ബൈപ്പാസില്‍  പുഴയുടെ സമീപം  ഒരു സംഘം യുവാക്കള് മദ്യപിച്ചു ബഹളം വെക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘമെത്തിയത്.  മദ്യപാനവും ലഹരിമരുന്നും ഉപയോഗിച്ചിരുന്ന യുവാക്കള്‍ പൊലീസിനെ കണ്ടു പുഴയില്‍ ചാടുകയായിരുന്നു.
കരയിലുണ്ടായിരുന്ന ആളെ പൊലീസ് പിടികൂടി. പുഴയില്‍ ചാടിയ സംഘത്തിലെനീന്തലറിയാത്ത മറ്റൊരു യുവാവിവെ മുങ്ങിത്താഴുന്നതിനിടെ എസ്‌ഐയും പൊലീസുകാരും ചേര്‍ന്ന് രക്ഷിക്കുകയായിരുന്നു.

ഇയാളെ കരയിലെച്ചിട്ട് കൃതൃമ ശ്വാസോച്ഛാസം നല്‍കി  കോഴിക്കോട് മെഡിക്കല്‍ കോളെജ്  ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഈ യുവാവ് സുഖപ്പെട്ടുവരികയാണ്. പുഴയില്‍ വീണവരെ പുറത്തെടുക്കാന്‍ പൊലീസ് ശ്രമിക്കുന്നതിനിടെ മയക്കുമരുന്ന് സംഘത്തിലെ കരയിലുണ്ടായിരുന്ന പലരും രക്ഷപ്പെട്ടിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കേന്ദ്രസ‍ർക്കാർ തീരുമാനത്തെ  എതിർക്കുന്നവർ ഇന്ത്യക്കാരാണോ',IFFK യിലെ സിനിമവിലക്കിനെ ന്യായീകരിച്ച റസൂല്‍ പൂക്കുട്ടിക്കെതിരെ ഇടത് സാംസ്കാരിക പ്രവർത്തകർ
കണ്ണൂരിൽ ജയിലിൽ കഴിയുന്ന കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല; കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞയ്ക്കിടെ കൗണ്‍സിലറെ കയ്യേറ്റം ചെയ്തു