വിവാഹ സദസില്‍ നിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, യുവാവ് അറസ്റ്റില്‍

Published : Dec 03, 2017, 08:52 AM ISTUpdated : Oct 05, 2018, 02:23 AM IST
വിവാഹ സദസില്‍ നിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, യുവാവ് അറസ്റ്റില്‍

Synopsis

ഗുഡ്‌ഗാവ്: വിവാഹ സദസില്‍ നിന്ന് പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന പരാതിയില്‍ പത്തൊമ്പതുകാരന്‍ പിടിയില്‍. യുവാവിനെ സഹായിച്ച മറ്റ് രണ്ട്പേര്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി. വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടിയെ ശീതള പാനീയത്തില്‍ മയക്കു മരുന്ന് നല്‍കിയാണ് തട്ടിക്കൊണ്ട് പോയത്. 

മൂന്ന് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് ആരോപണം. ഗുഡ്ഗാവിലെ സഹജവാസ് ഗ്രാമത്തിലാണ് പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ക്രൂര പീഡനത്തിന് ഇരയായത്. വിനയ് സിങ് എന്ന യുവാവാണ് പൊലീസ് പിടിയിലായത്. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പെണ്‍കുട്ടി. വിവാഹ ചടങ്ങിനിടെ പെണ്‍കുട്ടിയ്ക്ക് നല്‍കിയ ശീതള പാനീയത്തില്‍ മൂന്ന് പേര്‍ ചേര്‍ന്ന് മയക്കു മരുന്ന് ചേര്‍ക്കുകയായിരുന്നു. അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ വിവാഹ വേദിയ്ക്ക് സമീപത്തെ വയലിലേയ്ക്ക് ഇവര്‍ വലിച്ചിഴച്ച് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.

കുട്ടിയെ കാണാതെ അന്വേഷിച്ച് ബന്ധുക്കളാണ് കുട്ടിയെ വയലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. യുവാവിനെതിരെ തട്ടിക്കൊണ്ടു പോകല്‍, കൊലപാതക ശ്രമം, പീഡനം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കുറ്റം ആരോപിച്ചുള്ള മൂന്ന് പേരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാവാത്തയാളാണ്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസിന് കേരളത്തിലേക്ക് ടിക്കറ്റ് കിട്ടിയില്ലേ? ഇതാ സന്തോഷ വാർത്ത; 10 സ്പെഷ്യൽ ട്രെയിനുകൾ, 38 അധിക സർവീസുകൾ അനുവദിച്ചു
ആറ് പ്രതികൾ, ജീവപര്യന്തം നൽകണമെന്ന് പ്രോസിക്യൂട്ടർ; നടിയെ ആക്രമിച്ച കേസിൽ എന്താകും ശിക്ഷാവിധി?