
ലഹോര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് പാകിസ്ഥാനിലെ യുവസമൂഹം. വെറുപ്പ് വിരുദ്ധ ചലഞ്ച്, തീവ്രവാദം അവസാനിപ്പിക്കൂ, ഇന്ത്യക്കൊപ്പം നില്‍ക്കുന്നു, യുദ്ധം വേണ്ട എന്നിങ്ങനെയുള്ള ഹാഷ്ടാഗുകളോടെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യേക ക്യാമ്പയിന്‍ മുന്നോട്ട് പോകുന്നത്.
രക്തം ആരുടേതായാലും ചിന്തരുതെന്ന് പ്ലക്കാര്‍ഡുകള്‍ ഏന്തിയാണ് വിഷയത്തോട് പാകിസ്ഥാനിലെ യുവസമൂഹം പ്രതികരിക്കുന്നത്. പാകിസ്ഥാനിലെ മാധ്യമപ്രവര്‍ത്തകയായ സെഹയര്‍ മിര്‍സയാണ് 'ഞാന്‍ ഒരു പാകിസ്ഥാനി ആണ്. പുല്‍വാമ ഭീകരാക്രമണത്തെ അപലപിക്കുന്നു' എന്ന പ്ലക്കാര്‍ഡുമായി ക്യാമ്പയിന് തുടക്കമിട്ടത്.
പിന്നീട് ഇത് യുവാക്കള്‍ ഏറ്റെടുക്കുകയായിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ യുദ്ധമുണ്ടാകരുത് എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് ക്യാമ്പയിന്‍ നടക്കുന്നത്. മനുഷ്യത്വം ദേശീയതയ്ക്ക് വേണ്ടി പണയപ്പെടുത്തില്ലെന്ന് ക്യമ്പയിനെകുറിച്ച് സെഹയര്‍ മിര്‍സ പറഞ്ഞത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam