
തിരുവനന്തപുരം: എസ് സി എസ്ടി ആക്ടിൽ വെള്ളം ചേർക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ദളിത് സംഘടനകൾ നടത്തുന്ന സമരങ്ങൾക്ക് യുവജനതാദൾ പിന്തുണ നൽകും.
തിങ്കളാഴ്ച കേരളത്തിൽ ദളിത് സംഘടനകൾ നടത്തുന്ന ഹർത്താലിന് യുവജനതാദൾ ധാർമിക പിന്തുണ നൽകും. വ്യാപാരികളും ബസുടമകളും ഹർത്താലിന് കടകൾ തുറക്കുമെന്നു ബസുകൾ ഓടിക്കുമെന്നും പറയുന്നത് അത് ആഹ്വാനം ചെയ്തത് ദളിത് സംഘടനകളായതുകൊണ്ടാണ്. ഇത് ഒരു തരം തൊട്ടുകൂടായ്മയാണെന്നും ദേശീയ പ്രസിഡന്‍റ് സലീം മടവൂർ പ്രസ്താവനയില്‍ ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam