വിതുരയില്‍ യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് കെഎസ്ആര്‍ടിസിയുമായി കൂട്ടിയിടിച്ചു; ഒരു മരണം

Web Desk |  
Published : Jul 19, 2018, 09:27 PM ISTUpdated : Oct 02, 2018, 04:21 AM IST
വിതുരയില്‍ യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് കെഎസ്ആര്‍ടിസിയുമായി കൂട്ടിയിടിച്ചു; ഒരു മരണം

Synopsis

അപകടത്തില്‍ ബൈക്ക് ഓടിച്ചിരുന്ന യുവാവ് ബസ്സിന്റെ അടിയില്‍ കുടുങ്ങുകയായിരുന്നു

വിതുര: വിതുര കല്ലാറിൽ വാഹനാപകടത്തില്‍ യുവാവ് കൊല്ലപ്പെട്ടു. പൊൻ‌മുടിയിൽ നിന്നും നെടുമങ്ങാടേക്ക്‌ വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ  ഒരാൾ തൽക്ഷണം മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റയാളെ മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി. പൊന്മുടി സന്ദർശിക്കാൻ എത്തിയ യുവാക്കളാണ്  അപകടത്തിൽ പെട്ടതെന്നാണ് വിവരം.

 

ബൈക്കിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമായതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. അപകടത്തില്‍ ബൈക്ക് ഓടിച്ചിരുന്ന യുവാവ് ബസ്സിന്റെ അടിയില്‍ കുടുങ്ങുകയായിരുന്നു. ഫയര്‍ഫോഴ്സും പൊലീസുമെത്തി ആളെ പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. കെ എല്‍ 16 എസ് 1657 എന്ന ബൈക്കിലെത്തിയ യുവാക്കളെ തിരിച്ചറിഞ്ഞിട്ടില്ല. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല പരിസ്ഥിതി സംരക്ഷണത്തിൽ വിട്ടുവീഴ്ച ചെയ്യാനാകില്ല; ശബരിമലയിൽ ‘സസ്യാധിഷ്ഠിത’ കുപ്പി വില്പനയ്ക്ക് അനുമതി നിഷേധിച്ച് ഹൈക്കോടതി
വനിതാ സംവരണത്തിന് അനുകൂലം, പക്ഷേ മണ്ഡല പുനർനിർണ്ണയ ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കാൻ തീരുമാനിച്ച് ഇന്ത്യ സഖ്യം; ശക്തമായ പ്രതിഷേധമുയർത്തുമെന്ന് ഖർഗെ