''മഴ പെയ്തു, കറന്റ് പോയി'', കെഎസ്ഇബിയെ ചീത്തവിളിക്കുന്നവർ കാണണം ഇത്

Web Desk |  
Published : Jul 19, 2018, 08:58 PM ISTUpdated : Oct 02, 2018, 04:24 AM IST
''മഴ പെയ്തു, കറന്റ് പോയി'', കെഎസ്ഇബിയെ ചീത്തവിളിക്കുന്നവർ കാണണം ഇത്

Synopsis

മഴയാണ്, കറന്റാണ്. മഴ വിളിക്കും, കറന്റ് പോകും. ഒരു തവണയെങ്കിലും കെഎസ്ഇബിയിൽ വിളിച്ചിട്ടുള്ളവർക്കായി ഒരു വീഡിയോ

മഴയിങ്ങനെ തകർത്തു പെയ്തുകൊണ്ടിരിക്കുകയാണ്. റോഡേതാ, വഴിയേതാ എന്ന് തിരിച്ചറിയാൻ പറ്റാത്ത വിധത്തിലാണ് അതിഭയങ്കര മഴ. ഈ കാറ്റത്തും മഴയത്തും ഏറ്റവും കൂടുതൽ ചീത്തവിളി കേൾക്കുന്നതും എന്നാൽ മഴയും കാറ്റും വകവയ്ക്കാതെ ജോലിചെയ്യുന്നവരുമായ ഒരു കൂട്ടരുണ്ട്. കെസ്ഇബിക്കാർ. മഴക്കാലത്ത് കറന്റ് പോയാൽ ആദ്യം വിളിക്കുന്നത് കെഎസ്ഇബി ഓഫീസിലേക്കാണ്. അവരെ ഫോണിൽ കിട്ടിയാലും കിട്ടിയില്ലെങ്കിലും ചീത്തവിളി ഉറപ്പാണ്. എന്നാൽ ഇങ്ങനെ ചീത്തവിളി കേൾക്കേണ്ടവരല്ല കെഎസ്ഇബി ജീവനക്കാർ എന്ന് പറയുകയാണ് 'കാറ്റ് വന്ന് വിളിക്കുമ്പോൾ' എന്ന വീഡിയോ.   ''മഴയാണ്, കറന്റാണ്, മഴ വിളിച്ചു, കറന്റ് പോയി'' എന്ന് പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. 

റേഡിയോ ജോക്കിയും എഴുത്തുകാരനുമായ ജെനിത് കാച്ചപ്പിള്ളി ഒരുക്കിയിരിക്കുന്ന ഈ വീഡിയോ സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി തന്റെ പേജിൽ ഷെയറ്‍ ചെയ്തിട്ടുണ്ട്. 'ആരോ ഒരാൾ അയച്ചുതന്നതാണ്. ഷെയർ ചെയ്തു. കൂടുതൽ പേർ കാണണം എന്ന് തോന്നി' എന്നാണ് മന്ത്രി കൂടെ കുറിച്ചിരിക്കുന്നത്. കെഎസ്ഇബി ജീവനക്കാർക്ക് സല്യൂട്ട് പറഞ്ഞുകൊണ്ടാണ് ഒന്നരമിനിറ്റ് ദൈർഘ്യമുള്ള വീഡിയോ അവസാനിക്കുന്നത്. എന്തായാലും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ഒരു തവണയെങ്കിലും കെഎസ്ഇബിയിൽ വിളിച്ചിട്ടുള്ളവർക്ക് വേണ്ടിയാണ് ജെതിൻ ഈ വീഡിയോ സമർപ്പിച്ചിരിക്കുന്നത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുൻ കാമുകന്റെ ഭാര്യയെ റോഡ് അപകടത്തിൽപ്പെടുത്തി സഹായിക്കാനെത്തി കുത്തിവച്ചത് എച്ച്ഐവി, യുവതി അടക്കം 4 പേർ പിടിയിൽ
നയപ്രഖ്യാപന പ്രസംഗ വിവാദം; ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ഗവർണർ; സ്‌പീക്കർക്ക് കത്ത് നൽകി