തിരുവനന്തപുരത്ത് യൂത്ത് ലീഗ്-പിഡിപി സംഘര്‍ഷം: നിരവധി പേര്‍ക്ക് പരിക്ക്

Published : Dec 23, 2018, 06:23 PM ISTUpdated : Dec 23, 2018, 07:08 PM IST
തിരുവനന്തപുരത്ത് യൂത്ത് ലീഗ്-പിഡിപി സംഘര്‍ഷം: നിരവധി പേര്‍ക്ക് പരിക്ക്

Synopsis

ഇരുഭാഗത്തേയും നിരവധി പേര്‍ക്ക് അക്രമങ്ങളില്‍ പരിക്കേറ്റിട്ടുണ്ട്.   

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് യൂത്ത് ലീഗ്- പി‍ഡിപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. യൂത്ത് ലീഗ് യുവജനയാത്രയുടെ പ്രചരണ വാഹനവും പിഡിപിയുടെ ജാഥയും ഒരുമിച്ചു വന്നതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്

വാക്ക് തര്‍ക്കത്തിലാരംഭിച്ച സംഘര്‍ഷം നടുറോഡില്‍ ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടുന്ന തരത്തില്‍ വളര്‍ന്നു. സംഘര്‍ഷ സ്ഥലത്ത് എത്തിയ കഴക്കൂട്ടം പൊലീസിന് നിയന്ത്രിക്കാന്‍ സാധിക്കാത്ത രീതിയില്‍ യൂത്ത് ലീഗ്- പിഡിപി പ്രവര്‍ത്തകര്‍ നടുറോഡില്‍ വളരെ നേരം ഏറ്റുമുട്ടി. ഇരുഭാഗത്തേയും നിരവധി പേര്‍ക്ക് അക്രമങ്ങളില്‍ പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിവാദങ്ങള്‍ കത്തുന്ന വയനാട് മണ്ഡലങ്ങള്‍; തദ്ദേശം ആവര്‍ത്തിക്കുമോ യുഡിഎഫ്? എല്‍ഡിഎഫും പ്രതീക്ഷയില്‍
പത്തനംതിട്ടയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു; പ്രതി പൊലീസ് കസ്റ്റഡിയിൽ, കോൺഗ്രസ് പ്രവർത്തകനെന്ന് ആരോപണം