'എല്ലാരും പേടിച്ച് നിന്നാലെങ്ങനാ?' നാടിനെ രക്ഷിച്ച് യുവാവിന്‍റെ ധൈര്യം: കയ്യടി നേടി യുവാവ്

Published : Sep 13, 2018, 12:45 PM ISTUpdated : Sep 19, 2018, 09:24 AM IST
'എല്ലാരും പേടിച്ച് നിന്നാലെങ്ങനാ?' നാടിനെ രക്ഷിച്ച് യുവാവിന്‍റെ ധൈര്യം: കയ്യടി നേടി യുവാവ്

Synopsis

വലിയ ദുരന്തത്തില്‍ നിന്നും നാടിനെ രക്ഷിച്ച യുവാവിന് അഭിനന്ദന പ്രവാഹം. കൊല്ലം കവാനാട്ടെ പെട്രോള്‍ പമ്പിലെ തീപിടുത്തം വലിയ അപകടമാകാതെ കാത്തത് ശക്തികുളങ്ങര സ്വദേശിയായ അനില്‍ സെബാസ്റ്റിൻ മുന്നിട്ട് ഇറങ്ങിയാണ്.

കൊല്ലം: വലിയ ദുരന്തത്തില്‍ നിന്നും നാടിനെ രക്ഷിച്ച യുവാവിന് അഭിനന്ദന പ്രവാഹം. കൊല്ലം കവാനാട്ടെ പെട്രോള്‍ പമ്പിലെ തീപിടുത്തം വലിയ അപകടമാകാതെ കാത്തത് ശക്തികുളങ്ങര സ്വദേശിയായ അനില്‍ സെബാസ്റ്റിൻ മുന്നിട്ട് ഇറങ്ങിയാണ്.

പെട്രോൾ പമ്പിൽ തീപിടുത്തമുണ്ടായപ്പോൾ ജീവനക്കാരും ഉപഭോക്താക്കളും പുറത്തേക്കോടി. ഈ സമയത്താണ് സഹോദരനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന അനില്‍സെബാസ്റ്റിൻ സ്ഥലത്തെത്തുന്നത്. ജീവൻ പണയം വച്ച് പമ്പിലെ ഫയർ എസ്റ്റിംങ്ഗുഷറുമായി ഓടികയറി രക്ഷാപ്രവർത്തനം തുടങ്ങി. 

ഒപ്പം കൂടിയ സഹോദരൻ കണ്ണൻ സമീപത്തെ സ്ഥാപനങ്ങളിൽ നിന്നടക്കം എത്തിച്ച് നൽകിയ ഫയർ എക്സ്റ്റിൻഗുഷറുകൾ ഉപയോഗിച്ച് 5 മിനിറ്റിൽ തീയണച്ചു. ഫയർ ആന്‍റ് സേഫ്റ്റിയില്‍ വിദേശത്ത് നിന്നുകിട്ടിയ പരിശീലനമാണ് രക്ഷാപ്രവർത്തനത്തിന് തുണയായത്. ഒരുമാസം മുൻപ് ഓടികൊണ്ടിരുന്ന കാറിന് തീ പിടിച്ചപ്പോഴും അനില്‍ രക്ഷകനായിരുന്നു. 

നാട്ടില്‍ എതെങ്കിലും ഒരു സ്ഥാപനത്തില്‍ ഫയർസേഫ്റ്റിവിഭാഗത്തില്‍ ജോലികിട്ടിയാല്‍ നാട്ടില്‍ തുടരാനാണ് അനിലിന് താല്പര്യം. ഇൻഡ്യൻ ഓയിൽ കോർപ്പറേഷൻ അടക്കം അനിലിനെ ആദരിച്ചു. തീപിടുത്തത്തിന്റെ കാരണവും, വീഴ്ചകളും പൊലീസ് അന്വേഷിക്കുന്നുണ്ട്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; നാളെ മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു
പെരിന്തൽമണ്ണയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറ്; അക്രമത്തിന് പിന്നിൽ സിപിഎം എന്ന് ലീഗ് പ്രവർത്തകർ, ആദ്യം കല്ലെറിഞ്ഞത് തങ്ങളല്ലെന്ന് സിപിഎം