
ദില്ലി: പ്രണയാഭ്യര്‍ത്ഥന തള്ളിയതിന്‍റെ പേരില്‍ യുവാവ് പതിനെട്ടുകാരിയെ കുത്തി കൊലപ്പെടുത്തി. ഗ്രേറ്റർ നോയിഡയിലെ സ്വകാര്യ ഷോപ്പിങ് മാളിലാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകം നടന്നത്. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം സ്വയം കുത്തി മരിക്കാൻ ശ്രമിച്ച കുൽദീപ് സിങ്ങ് എന്ന ഇരുപതുകാരനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച
കുൽദീപ് കഴിഞ്ഞ കുറച്ചു മാസങ്ങളായി പെൺകുട്ടിയോട് പ്രേമാഭ്യർഥന നടത്തിയിരുന്നതായി പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിനു മൊഴി നൽകി. വെള്ളിയാഴ്ച വൈകിട്ടു പെൺകുട്ടി ജോലി ചെയ്യുന്ന മാളിലെത്തിയ കുൽദീപ് ശുചിമുറിയിലേക്കു പോകുകയായിരുന്ന പെൺകുട്ടിയെ കടന്നുപിടിച്ച ശേഷം കത്തി കൊണ്ട് കുത്തുകയായിരുന്നു.
കൃത്യത്തിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഇയാൾ, പൊലീസ് എത്തിയതു കണ്ട് സ്വയം കുത്തി മരിക്കാൻ ശ്രമിച്ചു. യുപിയിലെ ദാദ്രി സ്വദേശികളാണ് ഇരുവരും. കുൽദീപ് സിങിനെതിരെ കൊലപാതകക്കുറ്റത്തിനു കേസ് എടുത്തതായി പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam