ഭക്ഷണം കഴിച്ച് പണം കൊടുക്കാതെ യുവാക്കള്‍ ഹോട്ടല്‍ ഉടമയെ കുത്തി

Web Desk |  
Published : Jun 24, 2018, 10:10 AM ISTUpdated : Jun 29, 2018, 04:22 PM IST
ഭക്ഷണം കഴിച്ച് പണം കൊടുക്കാതെ യുവാക്കള്‍ ഹോട്ടല്‍ ഉടമയെ കുത്തി

Synopsis

ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച് പണം കൊടുക്കാതെ യുവാക്കള്‍ ഹോട്ടല്‍ ഉടമയെ കുത്തി

കുംഭകോണം: ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച് പണം കൊടുക്കാതെ യുവാക്കള്‍ ഹോട്ടല്‍ ഉടമയെ കുത്തി. തമിഴ്നാട്ടിലെ കുംഭകോണത്ത് ഹോട്ടല്‍ നടത്തുന്ന ജബാര്‍ അലി എന്നയാള്‍ക്കാണ് കുത്തേറ്റത്. വെള്ളിയാഴ്ച നാലു യുവാക്കള്‍ ഭക്ഷണം കഴിക്കാന്‍ എത്തുകയായിരുന്നു. ഭക്ഷണം കഴിച്ച ശേഷം ഇവര്‍ ഇറങ്ങി പോകാന്‍ തുടങ്ങിയപ്പോള്‍ ജബാര്‍ അലി തടഞ്ഞു നിര്‍ത്തുകയും ബില്ലടയ്ക്കാന്‍ പറയുകയുമായിരുന്നു. 

എന്നാല്‍ സംഘം കത്തികൊണ്ട് കുത്തുകയായിരുന്നു.  സമീപത്ത് കട നടത്തിയിരുന്ന ഹബീബുള്ള എന്നയാള്‍ ജബാര്‍ അലിയെ രക്ഷിക്കാനെത്തിയപ്പോള്‍ അയാളെയും കുത്തി. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലു പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസിൽ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസ്; പി ടി തോമസിന്‍റെ ഇടപെടലുകൊണ്ടാണ് ഇങ്ങനെയൊരു വിധിയെങ്കിലും ഉണ്ടായതെന്ന് സതീശൻ
വിധി കേട്ട ദിലീപ് നേരെ പോയത് എളമക്കരയിലേക്ക്, രാമൻപിള്ളയെ നേരിൽ കണ്ട് നന്ദി അറിയിച്ചു; ആലുവയിലെ വീട്ടിൽ സ്വീകരണമൊരുക്കി കുടുംബം