
പത്തനംതിട്ട: കട്ടച്ചിറയിലെ വീട്ടിൽ നിന്നും രാജവെമ്പാലയെ പിടികൂടി. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നു മണിക്ക് കട്ടച്ചിറയിൽ കല്ലേലി മുരുപ്പേൽ സരേജിനി യുടെ വീടിന്റെ അടുക്കള ഭാഗത്ത് നിന്നുമാണ് വാവാ സുരേഷ് എത്തി രാജവെമ്പാലയെ പിടിച്ചത്.
വീടിന്റെ അടുക്കള ഭാഗത്തേക്കു രാജവെമ്പാല കയറി പോകുന്നത് കണ്ട അടുത്ത വീട്ടിലെ വളർത്തുനായ നിർത്താതെ കുരച്ചതോടെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ വിവരം ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരെ അറിയിച്ചു.
സ്ഥലത്തെത്തിയ വനപാലകർ പിന്നീട് വാവാ സുരേഷിനെ വിളിച്ചു വരുത്തുകയായിരുന്നു . തുടർന്ന് വാവാ സുരേഷെത്തി പാമ്പിനെ പിടികൂടി. 12 അടി നീളവും 4 വയസ്സ് ഉള്ള പെൺ രാജവെമ്പാലയാണിത്. രാത്രിയിൽ തന്നെ ചാലക്കയം ഉൾവനത്തിൽ പാമ്പിനെ തുറന്നു വിട്ടു. വാവാ സുരേഷ് പിടികൂടുന്ന 144-മാത്തെ രാജവെമ്പാലയാണിത്.