
ദില്ലി:സുഹൃത്തിന്‍റെ ഫ്ലാറ്റില്‍ വെച്ച് 17 കാരിയെ പീഡിപ്പിച്ച 22 കാരന്‍ അറസ്റ്റില്‍. ദില്ലിയിലെ ഷഹ്ദാരയിലാണ് സംഭവം. ഗുര്‍ധാരയിലാണ് പെണ്‍കുട്ടി താമസിക്കുന്നത്. അശോക വിഹാരയിലെ വീട്ടില്‍ നിന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് പെണ്‍കുട്ടി ഒളിച്ചോടി ഗുര്‍ദ്ധാരയില്‍ എത്തിയത്. ഉത്തര്‍പ്രേദശില്‍ നിന്നുള്ള യുവാവിനെയാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ആസ്ട്രേലിയയിലേക്ക് ഒരു സ്റ്റുഡന്‍റ് വിസ ലഭിക്കുന്നതിനായാണ് കാറില്‍ യുവാവ് ദില്ലിയിലെത്തിയത്. ഗുര്‍ദ്ധാരയിലെ പാര്‍ക്കിങ്ങ് സ്ഥലത്ത് വാഹനം നിര്‍ത്തവേയാണ് പെണ്‍കുട്ടിയെ കണ്ടത്. പെണ്‍കുട്ടിയെ പരിചയപ്പെട്ടതിന് ശേഷം കാറ് യാത്രയ്ക്ക് ക്ഷണിക്കുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തിന്‍റെ ഫ്ലാറ്റില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.
പുലര്‍ച്ചെ ഗുരുദ്ധാരയില്‍ അതേ കാറില്‍ തിരിച്ച് കൊണ്ടുവിടുകയും പെണ്‍കുട്ടിക്ക് യുവാവ് തന്‍റെ രണ്ട് മൊബൈല്‍ നമ്പറുകള്‍ നല്‍കുകയും ചെയ്തു. ഇതേ ദിവസം വൈകിട്ട് യുവാവിനെയും ബന്ധുവിനെയും പെണ്‍കുട്ടി വീണ്ടും കാണുകയും ഇവരുടെ കൂടെ കാറില്‍ യാത്ര ചെയ്യുകയും ചെയ്തു. ഇതിനിടയില്‍ ബന്ധു പീഡിപ്പിക്കാന്‍ ശ്രമിച്ചത് പെണ്‍കുട്ടി എതിര്‍ത്തതോടെ പെണ്‍കുട്ടിയെ ഗുര്‍ദ്ധാരയ്ക്ക് അടുത്ത് ഇറക്കി യുവാക്കള്‍ രക്ഷപെടുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam