സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷും അടക്കമുള്ള 31 പ്രതികളുടെ ശിക്ഷയാണ് കൊച്ചി സിബിഐ പ്രത്യേക കോടതി പ്രഖ്യാപിക്കുക. പി ജയരാജൻ, ടിവി രാജേഷ് അടക്കമുള്ള സിപിഎം നേതാക്കളാണ് കേസിലെ പ്രതികൾ.

കണ്ണൂർ: കണ്ണൂർ അരിയിലെ എംഎസ്എഫ് പ്രവർത്തകൻ അബ്ദുൽ ഷുക്കൂർ വധക്കേസിൽ ശിക്ഷാവിധി നവംബർ 19ന് പ്രസ്താവിക്കും. സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷും അടക്കമുള്ള 31 പ്രതികളുടെ ശിക്ഷയാണ് കൊച്ചി സിബിഐ പ്രത്യേക കോടതി പ്രഖ്യാപിക്കുക. കേസിന്റെ വിചാരണ നടപടികൾ പൂർത്തിയായതിനെ തുടർന്നാണ് നിർണായക വിധി വരുന്നത്. പി ജയരാജൻ, ടിവി രാജേഷ് അടക്കമുള്ള സിപിഎം നേതാക്കളാണ് കേസിലെ പ്രതികൾ.

കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്റെ വാഹനവ്യൂഹം തടഞ്ഞ് നിർത്തി ആക്രമിച്ചു എന്ന് ആരോപിച്ച് കണ്ണൂർ അരിയിലെ എംഎസ്എഫ് പ്രവർത്തകൻ അബ്ദുൽ ഷുക്കൂറിനെ പരസ്യവിചാരണ ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. 2012 ഫെബ്രുവരി 12നാണ് തളിപ്പറമ്പിലെ ചുള്ളിയോട് വയലിൽവെച്ച് ഷുക്കൂറിനെ കൊലപ്പെടുത്തിയത്. പി ജയരാജനും, അന്ന് എംഎൽഎയായിരുന്ന ടി വി രാജേഷുമടക്കമുള്ളവരുടെ കാർ തടഞ്ഞുനിർത്തി മുസ്ലീംലീംഗ് പ്രവർത്തകർ ആക്രമിച്ചെന്നതിന് പ്രതികാരമായിട്ടായിരുന്നു കൊടും ക്രൂരത. ഷുക്കൂർ അടക്കമുള്ള മുസ്ലീം ലീഗ് പ്രവർത്തരെ പിന്നീട് സിപിഎമ്മുമാർ പിടിച്ചുനിർത്തി, അവരുടെ ചിത്രം എസ്എംഎസ് വഴി അയച്ചുനൽകി. അവർ തന്നെയെന്ന് ഉറപ്പിച്ച ശേഷം ഷൂക്കൂർ, സക്കറിയ അയുബ് എന്നിവരെ ആക്രമിച്ചു. സംഭവസ്ഥലത്ത് വച്ച് തന്നെ ഷുക്കൂർ മരിച്ചു.

33 പ്രതികളുള്ള കേസില്‍ രണ്ട് പേര്‍ മരണപ്പെട്ടതിനെത്തുടർന്ന് ബാക്കിയുള്ള 31 പേരാണ് വിചാരണ നേരിട്ടത്. തളിപ്പറമ്പിലെ ഡിവൈെഫ് പ്രവർത്തകരായ കെ വി സുമേഷ്, ഗണേഷൻ പി എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. സി എൻ മോഹനൻ 11 ആം പ്രതി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്‍ന്റെ മകൻ ശ്യാംജിത്തും കേസിൽ പ്രതിയാണ്. കേസിലെ 32ആം പ്രതിയാണ് പി.ജയരാജൻ, 33 ആം പ്രതി ടി വി രാജേഷ്. ഇരുവർക്കുമെതിരെയുള്ളത് ഗൂഢാലോചന കുറ്റം. പി ജയരാജനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അവിടെ വെച്ചായിരുന്നു ഗൂഢാലോചന നടന്നതെന്നാണ് സിബിഐ കണ്ടെത്തൽ. എന്നാൽ ഗൂഢാലോചനയിൽ ഇവരുടെ പങ്ക് തെളിയിക്കാനുള്ള പ്രധാന സാക്ഷികൾ കേസിൽ കോടതിയിൽ ഹാജരായി മൊഴി നൽകിയിരുന്നില്ല.

YouTube video player