ഓക്സ്ഫോഡ് ഡിക്ഷ്ണറിയിലെ പുത്തന്‍ പദം 'യൂത്ത്ക്വേക്ക്'

Published : Dec 16, 2017, 08:18 PM ISTUpdated : Oct 05, 2018, 04:04 AM IST
ഓക്സ്ഫോഡ് ഡിക്ഷ്ണറിയിലെ പുത്തന്‍ പദം 'യൂത്ത്ക്വേക്ക്'

Synopsis

ഓക്‌സഫോഡിന്റെ ഈ വര്‍ഷത്തെ വാക്കില്‍ യുവാക്കള്‍ക്ക് അഭിമാനിക്കാം. 2017 ലെ വാക്കായി തെരഞ്ഞെടുക്കപ്പെട്ടത് യുവാക്കളുടെ മുന്നേറ്റത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന യൂത്ത് ക്വേക്ക് എന്ന പദമാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2017 ല്‍ ഈ പദത്തിന്റെ ഉപയോഗം 5 മടങ്ങ് വര്‍ദ്ധിച്ചതായാണ് ഓക്‌സ്‌ഫോഡിന്റെ കണ്ടെത്തല്‍. 

യുവാക്കളുടെ മുന്നേറ്റത്താല്‍ സാംസ്‌കാരിക, രാഷ്ട്രീയ സാമൂഹിക മേഖലയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതിനെ സൂചിപ്പിക്കുന്ന വാക്കാണ് യൂത്ത്‌ക്വേക്ക്. യുവാക്കള്‍ ഫാഷന്‍, സംഗീത മേഖലകളിലും യുവാക്കള്‍ കൊണ്ടുവന്ന മാറ്റത്തെ സൂചിപ്പിക്കാന്‍ 1965ല്‍ വോഗ് മാഗസിന്‍ എഡിറ്റര്‍ ഡയാന വ്രീലാന്റ് ആണ് ഈ പദം ആദ്യമായി ഉപയോഗിച്ചത്. 

മറ്റ് 8 വാക്കുകളെ പിന്തള്ളിയാണ് യൂത്ത്‌ക്വേക്ക് ഓക്‌സ്‌ഫോഡ് ഡിക്ഷ്ണറിയില്‍ ഇടം നേടിയത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഓക്‌സ്‌ഫോഡില്‍ ഇടം നേടിയ വാക്കുകള്‍ ഇവയാണ്;
പോസ്റ്റ് ട്രൂത്ത് (2016), ഫേസ് വിത്ത് ടിയേഴ്‌സ് ഓഫ് ജോയ്(2015), വേപ് (2014), സെല്‍ഫി (2013) , ഒമ്‌നി ഷാംപിള്‍സ് (2012) , സ്വീസ്ഡ് മിഡിള്‍ (2011). 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗർഭനിരോധന മാർ​ഗങ്ങൾക്കുള്ള ഉയർന്ന ജിഎസ്ടി പിൻവലിക്കാൻ അനുവദിക്കണമെന്ന് കെഞ്ചി പാകിസ്ഥാൻ, ആവശ്യം തള്ളി ഐഎംഎഫ്
ജനസംഖ്യ വർധിപ്പിക്കാൻ 2026 ജനുവരി ഒന്നുമുതൽ പുതിയ നയം, ​ഗർഭനിരോധന മാർ​ഗങ്ങൾക്ക് വമ്പൻ നികുതി ചുമത്താൻ ഇന്ത്യയുടെ അയൽരാജ്യം!