ഗൗരി കിഷനോട് ഖേദം പ്രകടിപ്പിച്ച് യൂട്യൂബര്‍ കാര്‍ത്തിക്; വേദനിപ്പിക്കാൻ ഉദ്ദേശിച്ചില്ല, മനോവിഷമത്തിൽ ഖേദമുണ്ട്'

Published : Nov 08, 2025, 01:10 PM ISTUpdated : Nov 08, 2025, 01:48 PM IST
youtuber karthik

Synopsis

വാര്‍ത്താ സമ്മേളനത്തിലെ അധിക്ഷേപ ചോദ്യത്തിൽ നടി ഗൌരി കിഷനോട് ഖേദം പ്രകടിപ്പിച്ച് യൂട്യൂബര്‍ കാര്‍ത്തിക്

ചെന്നൈ: വാര്‍ത്താ സമ്മേളനത്തിലെ അധിക്ഷേപ ചോദ്യത്തിൽ നടി ഗൌരി കിഷനോട് ഖേദം പ്രകടിപ്പിച്ച് യൂട്യൂബര്‍ കാര്‍ത്തിക്. ഗൗരി കിഷനെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഗൗരിക്ക് മനോവിഷമം ഉണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കാര്‍ത്തിക് പറഞ്ഞു. അതേസമയം തന്‍റെ നടപടിയെ ന്യായീകരിക്കുക കൂടി ചെയ്യുന്നുണ്ട് കാര്‍ത്തിക്. ബോഡി ഷെയ്മിംഗ് നടത്തിയിട്ടില്ലെന്നും ചോദ്യം തെറ്റിദ്ധരിക്കപ്പെട്ടു എന്നുമാണ് കാര്‍ത്തികിന്‍റെ ന്യായീകരണം. വീഡിയോയിലൂടെയാണ് പ്രതികരണം. വിമർശനം കടുത്തതോടെയാണ് ഖേദം പ്രകടിപ്പിച്ച് കാർത്തിക്ക് രംഗത്തെത്തിയത്. തെറ്റൊന്നും ചോദിച്ചിട്ടില്ലെന്നും മാപ്പ് പറയില്ലെന്നും ആയിരുന്നു രാവിലെ പറഞ്ഞത്.

 

 

 

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം