
2014 ഒക്ടോബര്‍ 23നാണ് പിടി ഉഷ റോഡിലുള്ള ഡൗൺ ടൗൺ റസ്റ്റോറ്സ്റ്റ് യുവമോർച്ച പ്രവർത്തകർ തല്ലിത്തകർത്തത്. ഹോട്ടലിന്റെ പാർക്കിംഗ് ഏരിയയിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന ചാനൽ വാർത്തയ്ക്ക് പിന്നാലെയായിരുന്നു ആക്രമണം.
യുമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു അടക്കം എട്ട് പേർക്കെതിരായാണ് കേസ് എടുത്തിരുന്നത്. റസ്റ്റോറസ്റ്റിലെ സാധനസാമഗ്രികൾ നശിപ്പിച്ച വകയിൽ രണ്ടര ലക്ഷം രൂപയുടെ നഷ്ടം വന്നെന്നും ഉടമകൾ പരാതിപ്പെട്ടിരുന്നു.
എന്നാൽ തെളിവുകളുടെ അഭാവത്തിൽ യുമോർച്ച പ്രവർത്തകരായ പ്രശോബ്, പ്രതീഷ്, ഷൈബു, നിവേദ്, ബബീഷ്, റിജിൻ, ജിജിത്ത് എന്നിവരെ കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വെറുതെ വിട്ടത്. ഡൗൺ ടൗൺ ആക്രമത്തെ തുടർന്നാണ് സംസ്ഥാനത്ത് സദാചാര പൊലീസിങ്ങിനെതിരെ ചുംബനം സമരം അടക്കമുള്ള പ്രതിഷേധ സമരങ്ങൾ നടന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam