
റിയോ ഒളിംപിക്‌സില്‍ മെഡല്‍ നേടാത്തതിനേക്കാള്‍ ഇന്ത്യയ്‌ക്ക് വലിയ നാണക്കേടാകുകയാണ് കേന്ദ്ര കായികമന്ത്രി വിജയ് ഗോയലിന്റെ പ്രവര്‍ത്തികള്‍. പബ്ലിസിറ്റിക്കുവേണ്ടി വിജയ് ഗോയല്‍ കാട്ടിക്കൂട്ടിയതൊക്കെ ഇന്ത്യന്‍ സംഘത്തിന് റിയോയില്‍ ആകെ നാണക്കേടായിരിക്കുകയാണ്. ഒളിംപിക്‌സ് വില്ലേജില്‍ അച്ചടക്കമില്ലാതെയുടെ പെരുമാറ്റത്തില്‍ സംഘാടക സമിതിയും സഹികെട്ടു. ട്വിറ്ററിലൂടെ താരങ്ങളുടെ പേരു തെറ്റിച്ചും, മല്‍സരം കഴിഞ്ഞശേഷം വിജയാശംസ നേര്‍ന്നുമൊക്കെ കേന്ദ്രമന്ത്രി നാണക്കേടായി മാറി. ഇന്ത്യ എന്തുകൊണ്ട് മെഡല്‍ നേടുന്നില്ല എന്ന ചോദ്യത്തിന്, കായികമന്ത്രി ഇങ്ങനെയൊക്കെയാ, പിന്നെ എങ്ങനെ മെഡല്‍ കിട്ടും? എന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റം പറയാനുമാകില്ല... ഈ മന്ത്രിയാണ് ഇന്ത്യയിലെ കായികമേഖല ഭരിക്കുന്നതെങ്കില്‍ എന്തായിത്തീരുമെന്ന് ഊഹിക്കാവുന്നതേയുള്ളു. റിയോ ഒളിംപിക്‌സുമായി ബന്ധപ്പെട്ട് മാത്രം കേന്ദ്രകായികമന്ത്രി വിജയ് ഗോയല്‍ കാട്ടിക്കൂട്ടിയ അഞ്ച് അബദ്ധങ്ങള്‍ എന്തൊക്കെയാണെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ നിങ്ങള്‍ക്ക് കാട്ടിത്തരും...