ജമൈക്കന്‍ ഇതിഹാസ ഉസൈന്‍ ബോള്‍ട്ടിന്‍റെ കാമുകി ആര്, ഇനി ആകാംക്ഷയൊന്നും വേണ്ട, അത് കേസി ബെന്നറ്റാണ്. 26 കാരിയായ കേസി ജമൈക്കയിലെ കിം കര്‍ദാഷിനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫാഷന്‍ ഐക്കണ്‍ ആണ്.

ജമൈക്കന്‍ ഇതിഹാസ താരം റിയോയില്‍ ജയിക്കുമെന്ന് കേസിക്ക് ഒരു സംശയവും ഇല്ലായിരുന്നു. ജമൈക്കയിലെ ഫാഷന്‍ ഐക്കണുകളില്‍ പെട്ട കേസി ബെന്നറ്റുമായി ഉസൈന്‍ബോള്‍ട്ട് രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്നു എന്നാല്‍ അത് ബോള്‍ട്ട് തുറന്ന് സമ്മതിച്ചിരുന്നില്ല. പക്ഷെ പ്രണയം ഉണ്ടെന്ന് ബോള്‍ട്ട് പറഞ്ഞിരുന്നു.

ബോള്‍ട്ടിനെ പ്രസിഡന്‍റ് എന്നാണ് കേസി വിളിക്കാറ്, ബോള്‍ട്ടി തിരിച്ച് പ്രഥമവനിത എന്നും. കഴിഞ്ഞ ഏപ്രിലില്‍ കിംഗ്‌സ്റ്റണില്‍ രണ്ടുപേരും പരസ്യമായി ചുംബിച്ചിരുന്നത് വാര്‍ത്തയില്‍ നിറഞ്ഞിരുന്നു. ജനുവരിയിലാണ് താന്‍ പ്രണയത്തിലാണെന്ന് ബോള്‍ട്ട് വെളിപ്പെടുത്തിയത്. 

എന്തായാലും ബോള്‍ട്ടിന്‍റെ ട്രിപ്പിള്‍ ട്രിപ്പിള്‍ ആഘോഷമാക്കിയിരിക്കുകയാണ് കേസി. ഞായറാഴ്ച രാത്രിയില്‍ ബോള്‍ട്ട് 100 മീറ്ററില്‍ വിജയം നേടുമ്പോള്‍ ഗ്യാലറിയില്‍ 'മൈ ബേബി' എന്ന് കേസി അലറി വിളിക്കുകയായിരുന്നു. ഇരുവരുടെയും പ്രണയം അംഗീകരിച്ച് ഒളിമ്പിക്‌സിന് ശേഷം കുടുംബജീവിതത്തിലേക്ക് തിരിയുന്ന ബോള്‍ട്ടിന്‍റെ കുട്ടികള്‍ക്ക് വേണ്ടി കാത്തിരയിക്കുകയാണെന്ന് മാതാവ് ജന്നിഫറും പറഞ്ഞു.