റിലേയില്‍ അമേരിക്കന്‍ മേധാവിത്വം; മോ ഫറാക്ക് ഇരട്ടസ്വര്‍ണം

Web Desk |  
Published : Aug 21, 2016, 04:18 AM ISTUpdated : Oct 05, 2018, 03:19 AM IST
റിലേയില്‍ അമേരിക്കന്‍ മേധാവിത്വം; മോ ഫറാക്ക് ഇരട്ടസ്വര്‍ണം

Synopsis

വനിതാ വിഭാഗത്തില്‍ അലിസണ്‍ ഫ്രേസര്‍ ഉള്‍പ്പെട്ട ടീമാണ് അമേരിക്കക്കായി സ്വര്‍ണ്ണം നേടിയത്. റിയോയില്‍ രണ്ടാം സ്വര്‍ണ്ണം നേടിയ അലിസണ്‍ ഫ്രേസര്‍ ഒളിംപിക്‌സിലെ സുവര്‍ണ്ണനേട്ടം ആറാക്കി.

ലണ്ടന്‍ ഒളിംപിക്‌സിന് പിന്നാലെ റിയോയിലും മോ ഫറാക്ക് ഇരട്ടസ്വര്‍ണ്ണ നേട്ടം സ്വന്തമാക്കി. ഇന്ന് 5000 മീറ്ററിലാണ് ഫറാ സ്വര്‍ണ്ണം നേടിയത്. നേരത്തെ പതിനായിരം മീറ്ററിലും ബ്രിട്ടീഷ് താരം സ്വര്‍ണ്ണം നേടിയിരുന്നു.

വനിതകളുടെ 800 മീറ്ററില്‍ ദക്ഷിണാഫ്രിക്കയുടെ കാസ്റ്റര്‍ സെമന്യക്ക് സ്വര്‍ണ്ണം. 1 മിനിറ്റ് 55.28 സെക്കന്റിലാണ് കാസ്റ്റര്‍ സെമന്യ ഫിനിഷ് ചെയ്തത്. ബുറുണ്ടിയുടെ ഫ്രാന്‍സിന്‍ നിയോന്‍സബക്കാണ് വെള്ളി.

ഇതാഹസ താരം യെലേന ഇസിന്‍ബയേവയുടെ അഭാവത്തില്‍ വനിതകളുടെ പോള്‍വോള്‍ട്ടില്‍ ഗ്രീസിന്റെ എകാതറിനി സ്റ്റെഫാനിഡി സ്വര്‍ണം നേടി. 4.85 മീറ്റര്‍ ചാടിയാണ് ഗ്രീക്ക് താരം സ്വര്‍ണത്തിലെത്തിയത്. 2004ലെ ഏതന്‍സ് ഒളിംപിക്‌സിന് ശേഷം ഒരു ഗ്രീക്ക് താരത്തിന്റെ ആദ്യ അത്‌ലറ്റിക്‌സ് സ്വര്‍ണം കൂടിയാണിത്. അമേരിക്കയുടെ സാന്‍ഡി മോറിസിനാണ് വെള്ളി. സാന്‍ഡിയും 4.85 മീറ്റര്‍ ചാടിയെങ്കിലും കൂടുതല്‍ അവസരമെടുത്തതിനാല്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

PREV
click me!

Recommended Stories

ഒടുവില്‍ വ്യക്തമായി അവരാണ് ബോള്‍ട്ടിന്‍റെ കാമുകി
സിന്ധുവിന് വെള്ളി; വെള്ളിയല്ല ഇത് വജ്രമാണെന്ന് ട്രോളന്മാര്‍