ഡൈവിംഗില്‍ മെഡല്‍ നേടാന്‍ ഓസ്‌ട്രേലിയന്‍ ഗ്ലാമര്‍ സുന്ദരി

Web Desk |  
Published : Aug 03, 2016, 08:58 AM ISTUpdated : Oct 05, 2018, 01:01 AM IST
ഡൈവിംഗില്‍ മെഡല്‍ നേടാന്‍ ഓസ്‌ട്രേലിയന്‍ ഗ്ലാമര്‍ സുന്ദരി

Synopsis

റിയോ ഡി ജനീറോ: റിയോയിലെ നീന്തല്‍ക്കുളത്തില്‍ ഇത്തവണയും ഏവരും ഉറ്റുനോക്കുന്നത് ഡൈവിംഗ് താരം മെലിസ വൂ എന്ന ഓസ്‌ട്രേലിയന്‍ സുന്ദരിയെയാണ്. ഒളിംപിക്‌സില്‍ റെക്കോര്‍ഡുകളില്ലെങ്കിലും എന്നും പ്രകടനം കൊണ്ട് ശ്രദ്ധയയാണ് മെലീസ.

ഒളിംപിക്‌സിലെ ഗ്ലാമര്‍ ഇനങ്ങളില്‍ പ്രധാനമാണ് ഡൈവിംഗ്. റിയോയിലെ ഡൈവിംഗ് പ്ലാറ്റ്‌ഫോമില്‍ ഏവരും ഉറ്റുനോക്കുന്ന താരം ഇക്കുറിയും ഓസ്‌ട്രേലിയയുടെ മെലീസ വൂ തന്നെ. കൃത്യതയും താളാത്മകതയുമാണ് മെലീസയുടെ പ്രത്യേകത. സിങ്ക്രണൈസ്ഡ് സ്വിമ്മിംഗില്‍ കൂട്ടുകാരി അലക്‌സാണ്ട്ര ക്രോക്കിനൊപ്പമുളള പ്രകടനവും ഏറെ ശ്രദ്ധേയമാകും. 2004 മുതല്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ സജീവമാണ്  മെലീസ. 2006ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഡൈവിംഗ് ചാംപ്യന്‍ഷിപ്പിലെ നേട്ടം മെലീസയെ ശ്രദ്ധേയാക്കി. 2008 ബീജിംഗ് ഒളിംപിക്‌സില്‍ വെളളി നേടിയതോടെ മെലീസയെന്ന സുന്ദരിക്ക് ആരാധകര്‍ കൂടി.

PREV
click me!

Recommended Stories

ഒടുവില്‍ വ്യക്തമായി അവരാണ് ബോള്‍ട്ടിന്‍റെ കാമുകി
സിന്ധുവിന് വെള്ളി; വെള്ളിയല്ല ഇത് വജ്രമാണെന്ന് ട്രോളന്മാര്‍