ബോക്സിംഗ് വിധിനിര്‍ണയത്തില്‍ അഴിമതി; റഫറിമാര്‍ക്കെതിരെ നടപടി

Published : Aug 18, 2016, 04:58 AM ISTUpdated : Oct 05, 2018, 02:19 AM IST
ബോക്സിംഗ് വിധിനിര്‍ണയത്തില്‍ അഴിമതി; റഫറിമാര്‍ക്കെതിരെ നടപടി

Synopsis

റിയോ ഡി ജനീറോ: ബോക്സിംഗ് ജഡ്ജിംഗിൽ അഴിമതിയെന്ന ആരോപണത്തെ തുടർന്ന് റഫറിമാർക്കെതിരെ നടപടി. ആരോപണ വിധേയരെ ഒളിംപിക്സ് ജഡ്ജിംഗിൽ നിന്ന് മാറ്റി നിർത്തുമെന്ന് അന്താരാഷ്ട്ര  ബോക്സിംഗ് അസോസിയേഷൻ. വിധി നി‍ർണയം പക്ഷപാദപരമായിരുന്നുവെന്ന് പല മത്സരങ്ങളെക്കുറിച്ചും ആരോപണം ഉണ്ട്. ലണ്ടൻ ഒളിംപിക്സിലെ വെങ്കലമെഡൽ ജേതാവ് മൈക്കിൾ കോൺലാൻ മത്സരശേഷം പരസ്യമായി ആരോപണം ഉന്നയിച്ചു.  

56 കിലോ വിഭാഗം ക്വാർട്ടർ ഫൈനലിൽ റഷ്യയുടെ വ്ലാഡിമർ നികിറ്റിനോട് പരാജയപ്പെട്ടാണ് മൈക്കിൾ  കോൺലാൻ പുറത്തായത്. അഴിമതി നിറഞ്ഞ അമച്വർ മത്സരവേദിയിലേക്ക് ഇനി ഇല്ലെന്നും കോൺലാൻ പ്രഖ്യാപിച്ചു. തുടർന്ന് കോൺലാനെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തി.ഹെവി വെയ്റ്റ് വിഭാഗത്തിൽ കസാഖിസ്ഥാന്റെ ലെവിറ്റിനെതിരെ റഷ്യൻ താരം ടിഷ്ചെൻകോ നേടിയ വിജയവും സംശയത്തിന്റെ നിഴലിലാണ്. ഈ സാഹചര്യത്തിലാണ് ഒരു വിഭാഗം റഫറിമാരെ ഒളിംപിക് മത്സരങ്ങളിൽ നിന്ന് മാറ്റി നിർത്താനുള്ള തീരുമാനത്തിലേക്ക് അന്താരാഷ്ട്ര ബോക്സിംഗ് അസോസിയേഷൻ എത്തിയത്.  

തീരുമാനങ്ങളിൽ കൂടുതൽ കൃത്യത വരുത്താനുള്ള ശ്രമങ്ങൾ തുടരുമെന്നും അസോസിയേഷൻ അറിയിച്ചു. എന്നാൽ നിലവിലെ ഫലങ്ങളിൽ മാറ്റം ഉണ്ടാകില്ല.  കഴിഞ്ഞ ലണ്ടൻ ഒളിംപിക്സ് ബോക്സിംഗ് ജഡ്ജ്മെന്റിനെതിരെയും നിരവധി ആക്ഷേപങ്ങൾ ഉയർന്നിരുന്നു. ഇന്ത്യയുടെ മനോജ് കുമാർ ജഡ്ജ്മാരുടെ തെറ്റായ തീരുമാനത്തിലാണ് അന്ന് പുറത്തായത്.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഒടുവില്‍ വ്യക്തമായി അവരാണ് ബോള്‍ട്ടിന്‍റെ കാമുകി
സിന്ധുവിന് വെള്ളി; വെള്ളിയല്ല ഇത് വജ്രമാണെന്ന് ട്രോളന്മാര്‍