
റിയോ ഡി ജനീറോ: ചൈനീസ് സോഷ്യൽ മീഡയയിലെ ഇപ്പോഴത്തെ താരം 100 മീറ്റർ ബാക്ക് സ്ട്രോക്ക് നീന്തലിലെ വെങ്കല മെഡൽ ജേതാവ് ഫു യുവാൻ ഹുയി ആണ്. വെങ്കല മെഡല്‍ നേടിയശേഷമുള്ള ഈ ഇരുപതുകാരിയുടെ നിഷ്കളങ്കതയോടുള്ള പ്രതികരണമാണ് എല്ലാവരുടെയും ശ്രദ്ധപിടിച്ചു പറ്റിയത്. 100 മീറ്റർ ബാക്ക് സ്ട്രോക്ക് മത്സരം കഴിഞ്ഞെത്തിയ ഫു യുവാൻ ഹുയി നീന്തൽക്കുളത്തിൽ നിന്ന് നേരെ ചെന്നത് സ്വന്തം നാട്ടിൽ നിന്നുള്ള സിസിടിവി ചാനലിന്റെ റിപ്പോർട്ടറുടെ അടുത്തേക്കായിരുന്നു.
ഫിനിഷ് ചെയ്ത സമയം റിപ്പോർട്ടർ പറഞ്ഞതോടെ ഫു യുവാൻ ഹുയിയുടെ നിഷ്കളങ്കമായ സന്തോഷപ്രകടനം തുടങ്ങി. 58.95 സെക്കന്‍ഡിലാണ് താങ്കള്‍ ഫിനിഷ് ചെയ്തതെന്ന് റിപ്പോര്‍ട്ടര്‍ പറഞ്ഞപ്പോള്‍ എനിക്ക് അത്രയ്ക്ക് വേഗമുണ്ടോ, ഞാന്‍ 59 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തുവെന്നാണ് കരുതിയത് എന്നായിരുന്നു ഫു യവാന്റെ മറുപടി.
എന്തായാലും ഫു യുവാന്റെ നിഷ്കളങ്കമായ പ്രതികരണങ്ങള്‍ ചൈനയിലെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ ഫു യുവാൻ ഒറ്റ ദിവസം കൊണ്ട് താരമായി മാറി. ഫു യുവാന്റെ വീഡിയോ ആയിരക്കണക്കിനാാളുകള്‍ ഷെയര്‍ ചെയ്തു. ഒറ്റ ദിവസം കൊണ്ട് ഫു യുവാന്റെ വൈബോ അക്കൗണ്ടില്‍ ഫോളോവേഴ്സിന്റെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു.