ഒളിമ്പിക്‌സ്; വനിതാ വിഭാഗം അമ്പെയ്ത്തില്‍ ഇന്ത്യ പുറത്ത്

Published : Aug 07, 2016, 07:38 PM ISTUpdated : Oct 05, 2018, 12:55 AM IST
ഒളിമ്പിക്‌സ്; വനിതാ വിഭാഗം അമ്പെയ്ത്തില്‍ ഇന്ത്യ പുറത്ത്

Synopsis

റിയോഡി ജനീറൊ: വനിതകളുടെ അമ്പെയ്‍ത്ത് ടീം വിഭാഗത്തില്‍ ഇന്ത്യ പുറത്തായി. ഞായറാഴ്ച രാത്രി നടന്ന ക്വാര്‍ട്ടര്‍ മത്സരത്തിലെ ഷൂട്ടൗട്ടില്‍ റഷ്യയാണ് ഇന്ത്യയെ തോല്‍പ്പിച്ചത്. നേരത്തെ കൊളംബിയയെ 3–2 എന്ന സ്കോറിന് തോല്‍പിച്ചാണ് ഇന്ത്യന്‍ വനിതാ ടീം ക്വാര്‍ട്ടറില്‍ കടന്നത്. കടുത്ത മത്സരത്തിനൊടുവില്‍ ഷൂട്ടൗട്ടിലാണ് ഇന്ത്യ റഷ്യക്ക് മുന്നില്‍ കീഴടങ്ങിയത്. ദീപിക കുമാരി, ബോംബൈല ദേവി, ലക്ഷ്മി റാണി മാജി എന്നിവരായിരുന്നു ഇന്ത്യയെ പ്രതിനിധീകരിച്ചത്. കഴിഞ്ഞ ഒളിമ്പിക്സില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായ ടീം ഇക്കുറി ക്വാര്‍ട്ടര്‍ എത്തിയത് മാത്രമാണ് അല്‍പമെങ്കിലും ആശ്വാസം.
 

PREV
click me!

Recommended Stories

ഒടുവില്‍ വ്യക്തമായി അവരാണ് ബോള്‍ട്ടിന്‍റെ കാമുകി
സിന്ധുവിന് വെള്ളി; വെള്ളിയല്ല ഇത് വജ്രമാണെന്ന് ട്രോളന്മാര്‍