ഇന്ത്യ ഒരു സ്വര്‍ണം ഉള്‍പ്പടെ 8 മെഡലുകള്‍ നേടും!

Web Desk |  
Published : Aug 03, 2016, 05:08 PM ISTUpdated : Oct 05, 2018, 03:53 AM IST
ഇന്ത്യ ഒരു സ്വര്‍ണം ഉള്‍പ്പടെ 8 മെഡലുകള്‍ നേടും!

Synopsis

റിയോ ഡി ജനീറോ: റിയോ ഒളിംപിക്‌സില്‍ ഇന്ത്യ ഒരു സ്വര്‍ണം ഉള്‍പ്പടെ എട്ടു മെഡലുകള്‍ നേടുമെന്ന് പ്രവചനം. ഗോള്‍ഡ്‌മാന്‍ സച്ച്സ് എന്ന സ്ഥാപനം പുറത്തിറക്കിയ ഒളിംപിക്‌സ് സാധ്യതാ അവലോകന റിപ്പോര്‍ട്ടായ ഒളിംപിക്‌സ് ആന്‍ഡ് എക്കണോമിക്‌സിലാണ് ഇക്കാര്യമുള്ളത്. 50 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ ജിത്തു റായ് വെള്ളി നേടുമെന്നും സാനിയ-ബൊപ്പണ്ണ സഖ്യം ടെന്നീസ് മിക്‌സഡ് ‍ഡബിള്‍സില്‍ മെഡല്‍ നേടുമെന്നും ഗോള്‍ഡ്‌മാന്‍ സച്ച്സ്‌ പ്രവചിക്കുന്നു.  2012-ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ ഇന്ത്യ ആറു മെഡലുകളാണ് നേടിയിരുന്നത്. അന്ന് ഇന്ത്യ അഞ്ചു മെഡലുകള്‍ നേടുമെന്ന് ഇതേ സ്ഥാപനം പ്രവചിച്ചിരുന്നു. ഗോള്‍ഡ്‌മാന്റെ പ്രവചനം അനുസരിച്ച് റിയോ ഒളിംപിക്‌സില്‍ 106 മെഡലുകളുമായി അമേരിക്ക ഒന്നാം സ്ഥാനത്തും 89 മെഡലുകളുമായി ചൈന രണ്ടാം സ്ഥാനത്തും എത്തും. അമേരിക്ക 45 സ്വര്‍ണവും ചൈന 36 സ്വര്‍ണവും നേടുമെന്നാണ് പ്രവചനം. ഇന്ത്യ രണ്ടു മെഡലുകള്‍ മാത്രമാണ് നേടുകയെന്ന് പ്രമുഖ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. അതിനുപിന്നാലെയാണ് ആഗോള സാമ്പത്തിക സര്‍വ്വേകള്‍ നടത്തുന്നതില്‍ പ്രമുഖ സ്ഥാപനമായ ഗോള്‍ഡ്‌മാന്‍ സച്ച്‌സ് റിപ്പോര്‍ട്ട് പുറത്തുവന്നത്.

PREV
click me!

Recommended Stories

ഒടുവില്‍ വ്യക്തമായി അവരാണ് ബോള്‍ട്ടിന്‍റെ കാമുകി
സിന്ധുവിന് വെള്ളി; വെള്ളിയല്ല ഇത് വജ്രമാണെന്ന് ട്രോളന്മാര്‍