50 മീറ്റര്‍ പിസ്റ്റളില്‍ ജിത്തു റായ് ഫൈനല്‍ കാണാതെ പുറത്ത്

Published : Aug 10, 2016, 01:48 PM ISTUpdated : Oct 05, 2018, 01:02 AM IST
50 മീറ്റര്‍ പിസ്റ്റളില്‍ ജിത്തു റായ് ഫൈനല്‍ കാണാതെ പുറത്ത്

Synopsis

റിയോ: ഒളിംപിക്സ് ഷൂട്ടിംഗില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി. 50 മീറ്റര്‍ പിസ്റ്റളില്‍ ജിത്തു റായ് ഫൈനലിലെത്താതെ പുറത്തായി. യോഗ്യതാ റൗണ്ടിൽ ജിത്തുവിന് പന്ത്രണ്ടാം സ്ഥാനത്ത് എത്തുവാനെ സാധിച്ചുള്ളൂ. ജിത്തു പിന്തള്ളപ്പെട്ടത് യോഗ്യതാ റൗണ്ടിലെ അവസാന സീരീസിൽ. ഫൈനൽ ബെർത്ത് നഷ്ടമായത് രണ്ട് പോയിന്‍റ് വ്യത്യാസത്തിൽ. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യോഗ്യതാ റൗണ്ടില്‍ പലഘട്ടത്തിലും ജിത്തു ഫൈനല്‍ ഉറപ്പിച്ചതായി തോന്നിയിരുന്നു. അവസാനത്തെ നാലു ഷോട്ടുകള്‍ ബാക്കിയുള്ളപ്പോള്‍ നാലാം സ്ഥാനത്തായിരുന്നു ജിത്തു, എന്നാല്‍ അവസാനഘട്ടത്തില്‍ ഉണ്ടായ കനത്ത കാറ്റ് ജിത്തുവിന് തിരിച്ചടിയായി. ഇതേ ഇനത്തില്‍ മത്സരിച്ച ഇന്ത്യയുടെ പ്രകാശ് നാച്ചപ്പ ഇരുപത്തിയഞ്ചാം സ്ഥാനത്താണ്.

PREV
click me!

Recommended Stories

ഒടുവില്‍ വ്യക്തമായി അവരാണ് ബോള്‍ട്ടിന്‍റെ കാമുകി
സിന്ധുവിന് വെള്ളി; വെള്ളിയല്ല ഇത് വജ്രമാണെന്ന് ട്രോളന്മാര്‍