റിയോയില്‍ ഇന്ത്യ ഇന്ന്- നിങ്ങള്‍ കാണേണ്ട മല്‍സരങ്ങള്‍

Web Desk |  
Published : Aug 08, 2016, 09:53 AM ISTUpdated : Oct 04, 2018, 05:13 PM IST
റിയോയില്‍ ഇന്ത്യ ഇന്ന്- നിങ്ങള്‍ കാണേണ്ട മല്‍സരങ്ങള്‍

Synopsis

റിയോ ഒളിംപിക്‌സില്‍ ഇന്ത്യ മെഡല്‍ അക്കൗണ്ട് തുറക്കുമെന്ന് കരുതപ്പെടുന്ന ദിവസമാണിന്ന്. അഭിനവ് ബിന്ദ്രയും ഗഗന്‍ നരംഗുമൊക്കെ മല്‍സരിക്കാന്‍ ഇറങ്ങുമ്പോള്‍ ഇന്ത്യ ഒന്നിലേറെ മെഡലുകള്‍ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ ഇന്ന് മല്‍സരിക്കുന്ന ഇനങ്ങളും തല്‍സമയ സംപ്രേക്ഷണത്തിന്റെ സമയവിവരവും ചുവടെ കൊടുക്കുന്നു...

ഷൂട്ടിംഗ്

5.30ന് പുരുഷവിഭാഗം 10 മീറ്റര്‍ എയര്‍ റൈഫിള്‍സ് യോഗ്യതാ റൗണ്ട്- അഭിനവ് ബിന്ദ്രയും ഗഗന്‍ നരംഗും

വൈകിട്ട് ആറിന് പുരുഷവിഭാഗം ട്രാപ് ഇനത്തില്‍ യോഗ്യതാ മല്‍സരം- മാനവ് ജിത് സിങ് സന്ധു, ക്യാനന്‍ ചെനൈ

രാത്രി 8 മണിക്ക്- 10 മീറ്റര്‍ എയര്‍ റൈഫിള്‍സ് ഫൈനല്‍

രാത്രി 11.30ന്- പുരുഷവിഭാഗം ട്രാപ് ഇനത്തില്‍ സെമിഫൈനല്‍

ഹോക്കി

7.30 പുരുഷവിഭാഗം- ഇന്ത്യ-ജര്‍മ്മനി പോരാട്ടം
പുലര്‍ച്ചെ 2.30(ചൊവ്വാഴ്‌ച) വനിതാവിഭാഗം ഇന്ത്യ - ബ്രിട്ടന്‍ പോരാട്ടം

നീന്തല്‍

രാത്രി 9.30ന് വനിതാ വിഭാഗം 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ ഹീറ്റ്സ്- ശിവാനി കതാരിയ
രാത്രി 10.00ന് പുരുഷവിഭാഗം 200 മീറ്റര്‍ ബട്ടര്‍ഫ്ലൈ ഹീറ്റ്‌സ്- സജന്‍ പ്രകാശ്

അമ്പെയ്‌ത്ത്

രാത്രി 7.27ന് വനിതാവിഭാഗം വ്യക്‌തിഗത എലിമിനേഷന്‍ റൗണ്ട്(1/32)- ലക്ഷമിറാണി മാജി

ഇന്ത്യ മല്‍സരിക്കുന്ന ഒളിംപി‌ക്സ് ഇനങ്ങള്‍ സ്റ്റാര്‍ സ്പോര്‍ട്സ്, ദൂരദര്‍ശന്‍ ചാനലുകളില്‍ തല്‍സമയം കാണാം. ഹോട്ട്‌ സ്റ്റാര്‍ മൊബൈല്‍ ആപ്പില്‍ ലൈവായും കാണാനാകും.

PREV
click me!

Recommended Stories

ഒടുവില്‍ വ്യക്തമായി അവരാണ് ബോള്‍ട്ടിന്‍റെ കാമുകി
സിന്ധുവിന് വെള്ളി; വെള്ളിയല്ല ഇത് വജ്രമാണെന്ന് ട്രോളന്മാര്‍