'പോക്കിമോനെ' പിടിക്കാന്‍ പറ്റാത്ത ഒളിമ്പിക്സ് താരങ്ങള്‍

By Web DeskFirst Published Aug 1, 2016, 6:40 AM IST
Highlights

ഒളിമ്പിക്സിന് 4 ദിവസം മാത്രം ബാക്കി നില്‍ക്കെ റിയോയിലെത്തിയ കായിക താരങ്ങള്‍ വിഷമത്തിലാണ്. ഏറെ ഇഷ്ടപ്പെടുന്ന ഒരു ഗെയിം ഒളിമ്പിക് വില്ലേജില്‍ വച്ച് കളിക്കാനാകുമോ എന്നതാണ് ഇവരുടെ ആശങ്ക.

യോഗ്യതമത്സരങ്ങളിലെ കടുത്ത പോരാട്ടം, പിന്നെ സിക വൈറസിന്‍റെ ആക്രമണം.. ഇതിനെയൊക്കെ അതിജീവിച്ചും  വകവെക്കാതെയുമാണ് കായികതാരങ്ങള്‍ റിയോയിലെത്തിയത്. ഭക്ഷണവും താമസവുമെല്ലാം കൊള്ളാം. എന്നാല്‍ ഏറെ ഇഷ്ടപ്പെടുന്ന  ഒരു ഗെയിം ഒളിമ്പിക് വില്ലേജില്‍ പോലും കളിക്കാനാകുന്നില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്നം. ലോകമെമ്പാടും തരംഗമായി മാറിക്കഴിഞ്ഞപോക്കിമോന്‍ ഗോ എന്ന ഗെയിമാണ് കായികതാരങ്ങള്‍ക്ക് മിസ്സ് ചെയ്യുന്നത്. 

ഗെയിം ഇതുവരെ ബ്രസീലില്‍ റിലീസ് ചെയ്തിട്ടില്ല. റിയോയിലേക്ക് തിരിക്കും മുന്പ് തെന്നെ പോക്കിമോന്‍ ഡൗണ്‍ലോഡ് ചെയ്തതാണ് മിക്കവരും. പരിശീലനം ഇല്ലാത്ത സമയങ്ങളില്‍ ഗെയിംസ് വില്ലേജില്‍ കറങ്ങി പോക്കിമോനെ പിടിച്ച്  കളിക്കാമെന്ന പ്രതീക്ഷയിലാണ് വന്നത്. എന്നാല്‍ പോക്സ്റ്റോപ് ഒന്നുമില്ലാതെ ഗെയിമില്‍ ഒരു ത്രില്ലുമില്ലെന്ന് ഏല്ലാവുരം സമ്മതിക്കുന്നു. പോക്കിമോന്‍ മിസ്സ് ചെയ്യുന്നതായി കായിക താരങ്ങളില്‍ പലരും ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ പോക്കിമോനെ പിടിക്കാന്‍ നടക്കുന്ന സമയം കൂടി പരിശീലനം നടത്താമെന്ന് പറഞ്ഞ് ആശ്വസിപ്പിക്കുകയാണ് പരിശീലകര്‍. 

ഒളിംപിക്സ് തുടങ്ങുന്നതിന് മുന്പ് ബ്രസീലില്‍ പോക്കിമോന്‍ റിലീസ് ചെയ്യുമെന്നും സൂചനയുണ്ട്. ജാപ്പനീസ് കാര്‍ട്ടൂണ്‍ കഥാപാത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് രൂപകല്‍പന ചെയ്ത പോക്കിമോന്‍ ഗോ വന്‍ ഹിറ്റാണ്. ഒണ്‍ലൈനില്‍ ഫെയ്സ്ബുക്കിനെയും ട്വിറ്ററിനെയും വാട്സ്ആപ്പിനെയുമെല്ലാം കടത്തിവെട്ടുന്ന തരത്തിലാണ് പോക്കിമോന്‍റെ ജനപ്രീതി.

click me!