രണ്ട് രാജ്യങ്ങള്‍ക്കായി സ്വര്‍ണം നേടി - ഇങ്ങനെ രണ്ട് പേര്‍!

By Honey R KFirst Published Jul 26, 2016, 12:00 PM IST
Highlights

രണ്ട് രാജ്യങ്ങള്‍ക്കായി സ്വര്‍ണം നേടി - ഇങ്ങനെ രണ്ട് പേര്‍!

ഒരു താരം രണ്ട് രാജ്യങ്ങള്‍ക്കായി ഒളിമ്പിക്സില്‍ സ്വര്‍ണം നേടി. ഇങ്ങനെ രണ്ട് സംഭവങ്ങളാണ് ഒളിമ്പിക്സ് ചരിത്രത്തിലുള്ളത്. റഗ്ബി താരം ഡാനിയല്‍ കരോളും ഭാരദ്വഹനത്തില്‍ സ്വര്‍ണം നേടിയ അകാകിയോസ് കാഖിയാഷ്‌വിലിയുമാണ് താരങ്ങള്‍.

റഗ്ബിയില്‍ 1908 ഒളിമ്പിക്സില്‍ ഓസ്ട്രേലിയയ്ക്ക് വേണ്ടി ഡാനിയല്‍ കരോള്‍ സ്വര്‍ണം നേടി. 1920ല്‍ യുണൈറ്റഡ് സ്റ്റേറ്റ്സിനും വേണ്ടിയും, മെല്‍‌ബണില്‍ ജനിച്ച ഡാനിയല്‍ കരോള്‍ സ്വര്‍ണം സ്വന്തമാക്കി.

അകാകിയോസ് കാഖിയാഷ്‌വിലി യു‌എസ്‌എസ്‌ആറിലെ ജോര്‍ജിയനിലാണ് ജനിച്ചത്. 1992ല്‍ സോവിയറ്റ് യൂണിയന് വേണ്ടി ബാഴ്സലോണ ഒളിമ്പിക്സിലും ഭാരദ്വഹനത്തില്‍ സ്വര്‍ണം നേടി. പിന്നീട് ഗ്രീസ് പൌരത്വം നേടി. 1996 അറ്റ്ലാന്റയിലും 2000ത്തില്‍ സിഡ്‍നിയിലും ഒളിമ്പിക്സില്‍ ഗ്രീസിനായി സ്വര്‍ണം നേടി. ഭാരദ്വഹനത്തില്‍ തുടര്‍ച്ചയായി മൂന്ന് ഒളിമ്പിക്സുകളില്‍ സ്വര്‍ണം നേടിയ നാല് താരങ്ങളില്‍ ഒരാളാണ് അകാകിയോസ് കാഖിയാഷ്‌വിലി.

click me!