ഒളിമ്പിക്സിന്റെ സ്വന്തം ഫാഷന്‍ സുന്ദരി!

By Honey R KFirst Published Jul 17, 2016, 4:05 AM IST
Highlights

ഒളിമ്പിക്സിന്റെ സ്വന്തം ഫാഷന്‍ സുന്ദരി!
ലോകത്തിലെ എക്കാലത്തേയും മികച്ച ഓട്ടക്കാരി - അതാണ് അമേരിക്കയുടെ ഫ്ലോറന്‍സ് ഗ്രിഫിത്ത് ജോയ്നര്‍ എന്ന ഫ്ലോ ജോ. ട്രാക്കിലെ വേഗത്തോടൊപ്പം കായികലോകത്തെ സൌന്ദര്യത്തികവുമായിരുന്നു ഫ്ലോ ജോ. ഫ്ലോ ജോയുടെ റെക്കോര്‍ഡുകളില്‍ ചിലത് ഇന്നും തകര്‍ക്കപ്പെട്ടിട്ടില്ല.

പട്ടിണി നിറഞ്ഞ കുട്ടിക്കാലമായിരുന്നു ഫ്ലോ ജോയുടേത്. ഒരു പാവപ്പെട്ട കുടുംബത്തില്‍ പതിനൊന്ന് മക്കളില്‍ ഏഴാമതായിട്ടായിരുന്നു ജനനം. ബാങ്ക് ജീവനക്കാരിയെന്ന നിലയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച ഫ്ലോ ജോ 1984ല്‍ നടന്ന ഒളിമ്പിക്സില്‍ 200 മീറ്ററില്‍ വെള്ളി നേടി. 1988 ഒളിമ്പിക്സില്‍ 100 മീറ്റര്‍, 200 മീറ്റര്‍, 4*400 മീറ്റര്‍ റിലേ എന്നിവയില്‍ മൂന്ന് സ്വര്‍ണ മെഡലുകള്‍ നേടി.  1988 ഒളിമ്പിക്സില്‍ ഒരു വെള്ളിയും നേടി.

ട്രാ‍ക്കിലെ വേഗം മാത്രമല്ല ഫ്ലോ ജോയെ ശ്രദ്ധേയയാക്കിയത്. നീട്ടിവളര്‍ത്തിയ നഖങ്ങളില്‍ നിറങ്ങള്‍ തേച്ചും ലിപ്സ്റ്റിക്കും സ്വന്തമായി നെയ്ത വസ്ത്രങ്ങള്‍ ധരിച്ചും പുത്തന്‍ ഫാഷനുകള്‍ കായികലോകത്ത് അവതരിപ്പിച്ചതും ഫ്ലോ ജോയെ ശ്രദ്ധേയയാക്കി. പിന്നീട് ട്രാക്കിലെ പല സുന്ദരിമാരെയും വിശേഷിപ്പിച്ചത് ഫ്ലോ ജോ എന്നായിരുന്നു.

 

click me!