
ഒളിമ്പിക്സില്‍ സ്വര്‍ണം നേടുമ്പോള്‍ പ്രായം 64!
പ്രായം ഒരു പ്രശ്നമല്ല ഓസ്കാര്‍ സ്വാന്. അതുകൊണ്ടാണ് എഴുപത്തിരണ്ടാം വയസ്സിലും ഓസ്കാര്‍ സ്വാന് ഒളിമ്പിക്സില്‍ മത്സരിക്കാനായത്. 1920 ഒളിമ്പിക്സില്‍ ഷൂട്ടിംഗില്‍ മത്സരിച്ചപ്പോള്‍, സ്വീഡന്റെ ഓസ്കാര്‍ സ്വാന് പ്രായം 72 വര്‍ഷവും 281 ദിവസവുമായിരുന്നു. ഏറ്റവും പ്രായമുള്ള ഒളിമ്പ്യന്‍ എന്ന വിശേഷണമുള്ള ഓസ്കാര്‍ സ്വാന്‍ 1924 ഒളിമ്പിക്സിലും യോഗ്യത നേടിയിരുന്നെങ്കിലും മത്സരിക്കാതെ പിന്‍മാറുകയായിരുന്നു.
ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ ഏറ്റവും പ്രായമുള്ള താരവും ഓസ്കാര്‍ സ്വാനാണ്. 64 വര്‍ഷവും 280 ദിവസവും പ്രായമുള്ളപ്പോള്‍ 1912 ഒളിമ്പിക്സിലാണ് ഓസ്കാര്‍ സ്വാന്‍ സ്വര്‍ണം നേടിയത്.
ഓസ്കാര്‍ സ്വാന്‍ മൂന്ന് സ്വര്‍ണ മെഡലുകളാണ് ഒളിമ്പിക്സില്‍ നേടിയിട്ടുള്ളത്. ഒരു വെള്ളി മെഡലും രണ്ട് വെങ്കല മെഡലുകളും ഓസ്കാര്‍ സ്വാന് ഒളിമ്പിക്സില്‍ സ്വന്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ് ഒളിമ്പിക്സില്‍ ഒരു എഴുപത്തിയൊന്നുകാരനും മത്സരിച്ചിരുന്നു. അശ്വാഭ്യാസത്തില്‍ ജപ്പാന്റെ ഹിറോഷിയാണ് എഴുപത്തിയൊന്നാം വയസ്സില്‍ മത്സരിച്ചത്. 2008 ഒളിമ്പിക്സിലും ഹിറോഷി മത്സരിച്ചിരുന്നു.