ഓട്ടക്കാരുടെ തമ്പുരാന്‍ - പാവോ നുര്‍മി

By Honey R KFirst Published Jul 13, 2016, 11:41 AM IST
Highlights

ഓട്ടക്കാരുടെ തമ്പുരാന്‍ - പാവോ നൂര്‍മി

ഓട്ടക്കാരുടെ തമ്പുരാന്‍ ‍- അതായിരുന്നു ഫിന്‍‌ലാന്‍‌ഡിന്റെ പാവോ നുര്‍മി. ഒളിമ്പിക്സില്‍ ദീര്‍ഘദൂര ഓട്ടത്തില്‍ പാവോ നുര്‍മി നേടിയത് 10 സ്വര്‍ണവും മൂന്ന് വെള്ളിയും. ആധുനിക സാങ്കേതങ്ങള്‍ മത്സരത്തിന്റെ വിധി നിര്‍ണ്ണയിക്കും മുന്നേ വിവിധ ദൂരങ്ങളില്‍ 22 ലോക റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട് പറക്കും ഫിന്‍ എന്ന പാവോ നുര്‍മി.


പാവോ നുര്‍മി 1920ല്‍ ആന്റ്വെര്‍പ്പില്‍ നടന്ന ഒളിമ്പിക്സിലാണ് ആദ്യമായി പങ്കെടുക്കുന്നത്. പാവോ നുര്‍മി രണ്ട് സ്വര്‍ണവും ഒരു വെള്ളിയും സ്വന്തമാക്കി. 1924, പാരിസ് ഒളിമ്പിക്സില്‍ പാവോ നുര്‍മി നേടിയത് അഞ്ച് സ്വര്‍ണ മെഡലുകള്‍.

ഇതിഹാസ താരത്തിന് ഒരു ഒളിമ്പിക്സില്‍ ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി പ്രവേശനവും നിഷേധിച്ചു. 1932, ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്സിലാണ് പാവോ നുര്‍മിക്ക് പ്രവേശനം നിഷേധിച്ചത്. അമേച്വര്‍ നിയമങ്ങള്‍ ലംഘിച്ചു എന്ന കാരണത്താലായിരുന്നു നടപടി.

click me!