പെയ്സ്-ബൊപണ്ണ തര്‍ക്കം പൂര്‍ണമായി പരിഹരിച്ചെന്ന് അനിൽ ഖന്ന

By Web DeskFirst Published Jul 27, 2016, 11:42 PM IST
Highlights

ദില്ലി: പെയ്സ്-ബൊപണ്ണ തര്‍ക്കം പൂര്‍ണമായി പരിഹരിച്ചെന്ന് അഖിലേന്ത്യാ ടെന്നിസ് അസോസിയേഷന്‍. റിയോ ഒളിമ്പിക്സ് ടെന്നിസിൽ രണ്ട് മെഡലാണ് ഇന്ത്യന്‍ പ്രതീക്ഷയെന്നും ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന്‍ പ്രസിഡന്റ് അനിൽ ഖന്ന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഒളിമ്പിക്സ് ടീം തെര‍ഞ്ഞെടുപ്പിലെ വിവാദങ്ങള്‍ അടഞ്ഞ അധ്യായമാണെന്ന പ്രതീക്ഷയിലാണ്അഖിലേന്ത്യാ ടെന്നിസ് അസോസിയേഷന്‍.

താരങ്ങള്‍ തമ്മിലടിച്ച് മെഡൽ സാധ്യത തുലച്ച ലണ്ടന്‍ ദുരന്തം റിയോയിൽ ആവര്‍ത്തിക്കില്ല.പെയ്സും-ബൊപണ്ണയും ഒത്തിണക്കത്തോടെ കളിക്കും. ലോക ഒന്നാം നമ്പര്‍ ഡബിള്‍സ് താരമായ സാനിയ മിര്‍സയുടെ സാന്നിധ്യം മിക്സ്ഡ് ഡബിള്‍സില്‍ മെഡല്‍ സാധ്യത വര്‍ധിപ്പിക്കുമെന്നും അനിൽ ഖന്ന പറഞ്ഞു.

 

click me!