ഇന്ത്യയ്ക്ക് വീണ്ടും നിരാശ: രഞ്ജിത് മഹേശ്വരി യോഗ്യത നേടാതെ പുറത്ത്; ഗുസ്തിയിലും തോല്‍വി

Published : Aug 15, 2016, 02:23 PM ISTUpdated : Oct 05, 2018, 12:39 AM IST
ഇന്ത്യയ്ക്ക് വീണ്ടും നിരാശ: രഞ്ജിത് മഹേശ്വരി യോഗ്യത നേടാതെ പുറത്ത്; ഗുസ്തിയിലും തോല്‍വി

Synopsis

റിയോ ഡി ജനീറോ: സ്വാതന്ത്ര്യദിനത്തിലും ഒളിംപിക്സില്‍ ഇന്ത്യയുടെ നിരാശ തുടരുന്നു. ട്രിപ്പില്‍ ജംപില്‍ മലയാളി താരം രഞ്ജിത് മഹേശ്വരി ഫൈനലിലേക്ക് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടു. മൂന്നാം ശ്രമത്തില്‍ 15.99 മീറ്റര്‍ പിന്നിടാനെ രഞ്ജിത്തിന് കഴിഞ്ഞുള്ളു. ആദ്യശ്രമത്തില്‍ 15.80 മീറ്ററാണ് രഞ്ജിത് ചാടിയത്.
17.24 മീറ്റര്‍ ചാടിയ അമേരിക്കയുടെ ക്രിസ്റ്റ്യന്‍ ടെയ്‌ലര്‍ ആണ് ഒന്നാമതെത്തിയത്.

ഇന്ത്യന്‍ ഗ്രാന്‍പ്രീ അത്‌ലറ്റിക്‌സില്‍ 17.30 മീറ്റര്‍ ദൂരം താണ്ടി ദേശീയ റെക്കോര്‍ഡിട്ടായിരുന്നു രഞ്ജിത് ഒളിംപിക്സിന് യോഗ്യത നേടിയത്. ഈ പ്രകടനത്തിന് അടുത്തെത്തുന്ന പ്രകടനം പുറത്തെടുത്തിരുന്നെങ്കില്‍ രഞ്ജിത്തിന് ഫൈനല്‍ യോഗ്യത നേടാമായിരുന്നു. എന്നാല്‍ 16 മീറ്റര്‍ താണ്ടാന്‍ പോലും റിയോയില്‍ രഞ്ജിത്തിനായില്ല.

ഗ്രീക്കോ റോമന്‍ 85 കിലോ വിഭാഗം ഗുസ്തിയില്‍ ഇന്ത്യയുടെ രവീന്ദര്‍ കത്രിയും പ്രീ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി. ഹംഗറിയുടെ വിക്ടര്‍ ലോറിന്‍സിനോടാണ് കത്രി പോരാട്ടമില്ലാതെ കീഴടങ്ങിയത്. സ്കോര്‍ 0-9. വനിതകളുടെ 200 മീറ്ററില്‍ മത്സരിച്ച ഇന്ത്യയുടെ ശ്രബാനി നന്ദയും സെമിയിലേക്ക് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടു.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഒടുവില്‍ വ്യക്തമായി അവരാണ് ബോള്‍ട്ടിന്‍റെ കാമുകി
സിന്ധുവിന് വെള്ളി; വെള്ളിയല്ല ഇത് വജ്രമാണെന്ന് ട്രോളന്മാര്‍