അമ്പെയ്ത്തിലും നിരാശ; ലക്ഷ്മിറാണി മാജി പുറത്ത്

Published : Aug 08, 2016, 12:15 PM ISTUpdated : Oct 05, 2018, 03:15 AM IST
അമ്പെയ്ത്തിലും നിരാശ; ലക്ഷ്മിറാണി മാജി പുറത്ത്

Synopsis

റിയോ ഡി ജനെ്‌റൊ: ഇന്ത്യയുടെ ലക്ഷ്മിറാണി മാജി വനിതകളുടെ വ്യക്തിഗത അമ്പെയ്ത്തിന്റെ യോഗ്യതാ റൗണ്ടില്‍ പുറത്തായി. സ്ലോവാക്യയുടെ അലക്‌സാന്‍ഡ്ര ലോങ്‌ഗോവയോടാണ് ലക്ഷ്മിറാണി തോറ്റത് (1-7).

മൂന്നാം റൗണ്ടില്‍ മാത്രമാണ് ലക്ഷ്മിറാണിക്ക് അലക്‌സാന്‍ഡ്രയ്‌ക്കൊപ്പമെത്താനായത്(26-26).ഈ സെറ്റിലാണ് ഒരു പോയിന്റ് ലഭിച്ചതും. ആദ്യ സെറ്റില്‍ 27-25നും രണ്ടാം സെറ്റില്‍ 28-26നും നാലാം സെറ്റ് 27024നുമാണ് ലക്ഷ്മിക്ക് നഷ്ടമായത്. മൂന്നാമത്തെ സെറ്റിലെ മൂന്നാമത്തെ അമ്പില്‍ ലക്ഷ്മി പത്ത് പോയിന്റും ആറ് തവണ ഒന്‍പത് പോയിന്റും നേടി. അലക്‌സാന്‍ഡ്ര മൂന്ന് തവണ പത്ത് പോയിന്റ് നേടി.

ജാര്‍ഖണ്ഡ‍ിലെ ചിത്തരഞ്ജന്‍ സ്വദേശിയായ ലക്ഷ്മിറാണി 2015ലെ ലോക ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍  വെള്ളി മെഡല്‍ നേടിയതോടെ റിയോയിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായി ഉയര്‍ന്നിരുന്നു. മെയില്‍ കോപ്പഹേഗനില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടറിലെത്തിയാണ് മാജി റിയോ ഒളിംപിക്സിന് യോഗ്യത നേടിയത്.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഒടുവില്‍ വ്യക്തമായി അവരാണ് ബോള്‍ട്ടിന്‍റെ കാമുകി
സിന്ധുവിന് വെള്ളി; വെള്ളിയല്ല ഇത് വജ്രമാണെന്ന് ട്രോളന്മാര്‍