
ദില്ലി: റിയൊ ഒളിംപിക്‌സില്‍ ഗുസ്തിയില്‍ ഇന്ത്യ നാലു മെഡല്‍ നേടുമെന്ന് ഇന്ത്യന്‍ താരം യോഗേശ്വര്‍ ദത്ത്. ലണ്ടനിലെ വെങ്കല മെഡല്‍ റിയോയില്‍ സ്വര്‍ണമാക്കി മാറ്റുമെന്നും യോഗേശ്വര്‍ ദില്ലിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ലണ്ടനിലെ ഗോദയില്‍ നിന്ന് ഇന്ത്യ രണ്ട് മെഡലാണ് നേടിയത്. സുശീല്‍ കുമാറിന്റെ വെള്ളിയും യോഗേശ്വര്‍ ദത്തിന്റെ വെങ്കലവും. സുശീല്‍ കുമാര്‍ ഉത്തവണ ഇല്ലെങ്കിലും മികച്ച സംഘത്തേയാണ് റിയൊയിലേക്ക് ഇന്ത്യ അയക്കുന്നതെന്ന് യോഗേശ്വര്‍ ദത്ത് പറഞ്ഞു.
മികച്ച ആത്മവിശ്വാസത്തിലാണ് ഗുസ്തി താരങ്ങള്‍. കഠിനപരിശീലനം തുടരുന്നു. ഇറാനും റഷ്യയുമാകും ഇന്ത്യയുടെ പ്രധാന എതിരാളികള്‍. 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഇനത്തിലാണ് യോഗേശ്വര്‍ മത്സരിക്കുന്നത്.