റിയോയില്‍ സൈനയും ശ്രീകാന്തും മെഡല്‍ നേടും: തൗഫീഖ് ഹിദായത്ത്

By Web DeskFirst Published Jul 22, 2016, 7:24 AM IST
Highlights

കോഴിക്കോട്: റിയോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ താരങ്ങളായ സൈന നെഹ്‌വാളും കെ. ശ്രീകാന്തും മെഡല്‍ നേടുമെന്ന് മുന്‍ ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ തൗഫീക്ക് ഹിദായത്ത് പറഞ്ഞു. ബാഡ്മിന്റണില്‍ ചൈനയുടെ കുത്തക റിയോവില്‍ തകരുമെന്നും തൗഫീഖ് ഹിദായത്ത് കോഴിക്കോട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇന്ത്യന്‍ ബാഡ്‌മിന്റണ്‍ ടീം റിയോയില്‍ മികച്ച പ്രകടനം നടത്തുമെന്ന് തൗഫീഖ് ഹിദായത്ത് പറഞ്ഞു. സൈനയും ശ്രീകാന്തും സിംഗിള്‍സില്‍ മെ‍ഡല്‍ സാധ്യതയുള്ള താരങ്ങളാണ്.ലോകത്തെ മറ്റ് താരങ്ങളോട് കിടപിടിക്കുന്നവരാണ് ഇരുവരും.സൈന ഫോം നിലനിര്‍ത്തിയാല്‍ ഇന്ത്യക്ക് സ്വര്‍ണ്ണമെഡല്‍ പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ കുറച്ചു കാലമായി ഒളിമ്പിക്സ് ബാഡ്മിന്റണില്‍ ചൈനയുടെ കുത്തകയാണ്. റിയോവില്‍ ഈ സ്ഥിതി മാറുമെന്ന് 2004 ലെ ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ ജേതാവ് കൂടിയായ തൗഫീഖ് ഹിദായത്ത് പറഞ്ഞു. 2005ലെ ലോക ബാഡ്‌മിന്റണ്‍ ചാമ്പ്യനായിരുന്നു ഇന്തോനേഷ്യക്കാരനായ തൗഫീഖ് ഹിദായത്ത്.
ബാക്ക് ഹാന്‍ഡുകളിലൂടെ കളിക്കളത്തില്‍ വിസ്മയം തീര്‍ത്ത താരം കൂടിയാണ് അദ്ദേഹം.

2006ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ മണിക്കൂറില്‍ 305 കിലോമീറ്റര്‍ വേഗത്തില്‍ ജംമ്പ് സ്മാഷ് നടത്തിയത് ലോക റെക്കോര്‍ഡാണ്.രണ്ടായിരത്തില്‍ പതിമൂന്നില്‍ അന്താരാഷ്ട്ര മത്സര രംഗത്ത് നിന്ന് വിരമിച്ച തൗഫീഖ് ഹിദായത്ത് ഇപ്പോള്‍ ജക്കാര്‍ത്തയില്‍ ബാഡ്മിന്‍റണ്‍ അക്കാദമി നടത്തുകയാണ്.

click me!