സൈന നെഹ്‌വാള്‍ പുറത്തായി

Web Desk |  
Published : Aug 14, 2016, 01:13 PM ISTUpdated : Oct 04, 2018, 04:52 PM IST
സൈന നെഹ്‌വാള്‍ പുറത്തായി

Synopsis

റിയോ ഡി ജനീറോ: റിയോ ഒളിംപിക്‌സ് ബാഡ്‌മിന്റണില്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ പുറത്തായി. ഗ്രൂപ്പ് ഘട്ടത്തില്‍ ഉക്രൈന്‍ താരം മരിയ യൂലിറ്റിനയോടാണ് സൈന തോറ്റത്. സ്‌കോര്‍- 18-21, 19-21. ലോക റാങ്കിംഗില്‍ അറുപത്തിയൊന്നാം സ്ഥാനക്കാരിയായ യൂലിറ്റിനയോടേറ്റ തോല്‍വി ശരിക്കും ഞെട്ടിക്കുന്നതാണ്. ലണ്ടന്‍ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവായിരുന്ന സൈനയില്‍നിന്ന് ഇന്ത്യ റിയോയില്‍ മെഡല്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ മരിയ യൂലിറ്റിനയില്‍നിന്ന് നേരിട്ട ശക്തമായ വെല്ലുവിളി അതിജീവിക്കാന്‍ സൈനയ്‌ക്ക് സാധിച്ചില്ല.

ആദ്യ ഗെയിമില്‍ ഒരവസരത്തില്‍ 6-0ന് മുന്നിലെത്തിയ ശേഷമാണ് സൈന ഗെയിം കൈവിട്ടത്. ശക്തമായി തിരിച്ചടിച്ച യുലിറ്റിന 12-12 എന്ന നിലയിലേക്ക് എത്തി. പിന്നീട് ലഭിച്ച നേരിയ മുന്‍തൂക്കം ഗെയിമിന്റെ അവസാനം വരെ നിലനിര്‍ത്താന്‍ ഉക്രൈന്‍ താരത്തിന് സാധിച്ചു. രണ്ടാം ഗെയിമില്‍ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമായിരുന്നെങ്കിലും ഇടയ്‌ക്ക് സൈന മുന്നേറിയിരുന്നു. എന്നാല്‍ എതിരാളിയുടെ ശക്തമായ റിട്ടേണുകള്‍ സൈനയുടെ താളം തെറ്റിച്ചു. ഒപ്പം ഇടയ്‌ക്കിടെ വരുത്തിയ പിഴവുകളും സൈനയുടെ തോല്‍വിക്ക് കാരണമായെന്ന് വിലയിരുത്താം.

PREV
click me!

Recommended Stories

ഒടുവില്‍ വ്യക്തമായി അവരാണ് ബോള്‍ട്ടിന്‍റെ കാമുകി
സിന്ധുവിന് വെള്ളി; വെള്ളിയല്ല ഇത് വജ്രമാണെന്ന് ട്രോളന്മാര്‍