ആരാണ് ഇന്ത്യയ്ക്ക് മെഡല്‍ നേടി തന്ന സാക്ഷി മാലിക്ക്

By Web DeskFirst Published Aug 18, 2016, 12:13 AM IST
Highlights

റിയോ ഒളിംപിക്സില്‍ പരാജയത്തിന്‍റെ കയ്പ്പ്നീര്‍മാത്രം കുടിച്ച ഇന്ത്യയ്ക്ക ആശ്വസമായാണ് ആദ്യമെഡല്‍ ഒരു വനിത ഗുസ്തി താരത്തിലൂടെ ലഭിച്ചത്. 58 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിലാണ് ഇന്ത്യന്‍ താരം സാക്ഷി മാലിക്കിന്‍റെ നേട്ടം. കിര്‍ഗിസ്ഥാന്‍ താരം ഐസുലു ടിന്‍ബെക്കോവയെ 8-5 നു പരാജയപ്പെടുത്തിയാണ് സാക്ഷി മെഡല്‍ സ്വന്തമാക്കിയത്. ആദ്യമായാണ് ഒളിമ്പിക്‌സില്‍ ഒരു ഇന്ത്യന്‍ വനിതാ ഗുസ്തിതാരം മെഡല്‍ നേടുന്നത്.

മത്സരത്തിന്‍റെ ആദ്യ പീരിയഡില്‍ പിന്നിലായിരുന്ന സാക്ഷി രണ്ടാം പീരിയഡിലാണ് മികച്ച മുന്നേറ്റവുമായി തിരിച്ചുവന്നത്. പ്രാഥമിക റൗണ്ടുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച സാക്ഷി ക്വാര്‍ട്ടറില്‍ വലേറിയ കോബ്ലോവയോട് പരാജയപ്പെട്ടിരുന്നു. തോറ്റെങ്കിലും വലേറിയ ഫൈനലില്‍ എത്തിയതിനാല്‍ റെപ്പഹാഷെ റൗണ്ടില്‍ മത്സരിച്ച് വെങ്കലം നേടാനുള്ള അവസരം സാക്ഷിക്ക് ലഭിച്ചത്. 

ആരാണ് സാക്ഷി

ഭാരം-  64 കിലോ ഗ്രാം
നീളം - 1.62 മീറ്റര്‍

സെപ്തംബര്‍ 3, 1992 ലാണ് സാക്ഷി ഹരിയാനയിലെ റോത്തക്കില്‍ ജനിച്ചത്. അച്ഛനമ്മമാരായ സുദേഷ് മാലിക്കും, സുഖവീര്‍ മാലിക്കുമാണ് സാക്ഷിയുടെ ഗോദയിലെ പ്രചോദനം. റോത്തക്കിന് സമീപം മോക്റ എന്ന ഗ്രാമത്തിലാണ് സാക്ഷി താമസിക്കുന്നത്. 12 മത്തെ വയസില്‍ ഗുസ്തി പരിശീലനം തുടങ്ങിയ സാക്ഷിയുടെ കോച്ച് ഇഷ്ലാര്‍ ദാഹിയ ആയിരുന്നു. ചെറുപ്പത്തില്‍ തന്നെ ചെറുപ്പക്കാരായ ആണ്‍കുട്ടികളെ മലര്‍ത്തിയടിച്ചാണ് സാക്ഷി 'പെണ്‍കുട്ടികള്‍ക്ക് അസാദ്ധ്യം' എന്ന് പറഞ്ഞ ഗുസ്തിയില്‍ വളര്‍ന്നത്. സാക്ഷിയുടെ ആണ്‍കുട്ടികളെ മലര്‍ത്തിയടിക്കുന്ന ശീലം മൂലം കോച്ച് ദാഹിയയ്ക്ക് പ്രദേശികമായ എതിര്‍പ്പുകള്‍ പോലും നേരിടേണ്ടി വന്നിട്ടുണ്ട്.

സാക്ഷിയുടെ കരിയര്‍ ഒരു ടൈം ലൈന്‍

2010- 18 മത്തെ വയസില്‍ ജൂനിയര്‍ തലത്തില്‍ സാക്ഷി വരവ് അറിയിച്ചു, 59 കിലോ ഗ്രാം വിഭാഗത്തില്‍ ലോക ജൂനിയര്‍ റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം

2014 - 60 കിലോഗ്രാം വിഭാഗത്തില്‍ ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം

ജൂലൈ ആഗസ്റ്റ് 2014 - ഗ്ലാസ്കോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിമെഡല്‍

സെപ്തംബര്‍ 2014 - ലോക ചാമ്പ്യന്‍ഷിപ്പിന്‍റെ ക്വാര്‍ട്ടര്‍ഫൈനലില്‍ പുറത്തായി

മെയ് 2015 - ദോഹയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍.

ജൂലൈ 2016 - 60 കിലോ വിഭാഗത്തില്‍ സ്പാനീഷ് ഗ്രാന്‍റ് പ്രീയില്‍ വെങ്കലം.

 

click me!