റിയോയില്‍ മെഡല്‍ പ്രതീക്ഷയുണര്‍ത്തി സാനിയ-ബൊപ്പണ്ണ സഖ്യം സെമിയില്‍

Published : Aug 13, 2016, 01:12 AM ISTUpdated : Oct 05, 2018, 12:01 AM IST
റിയോയില്‍ മെഡല്‍ പ്രതീക്ഷയുണര്‍ത്തി സാനിയ-ബൊപ്പണ്ണ സഖ്യം സെമിയില്‍

Synopsis

നിശ്ചിത സമയത്തിനും മൂന്ന് മണിക്കൂര്‍ വൈകി തുടങ്ങിയ മത്സരത്തില്‍ ഇന്ത്യന്‍ സഖ്യത്തിന് പോരാട്ടം കടുപ്പമായിരുന്നു. ആന്‍ഡി മറെ-ഹെതര്‍ വാട്സണ്‍ സഖ്യം തുടക്കത്തില്‍ മികച്ചു നിന്നെങ്കിലും പെട്ടെന്ന് തന്നെ ഇന്ത്യന്‍ ജോഡി മകിവിലേക്കുയര്‍ന്നു. സാനിയയുടെ ഫോര്‍ഹാന്‍ഡുകള്‍ക്ക് പലപ്പോഴും മറുപടി നല്‍കാന്‍ ബ്രിട്ടീഷ് ജോഡിക്കായില്ല. ആദ്യ സെറ്റ് 6:4ന് ഇന്ത്യക്ക് സ്വന്തമായി

സിംഗിള്‍സ് മത്സരത്തിന് ശേഷമെത്തിയ  ആന്‍ഡി മറെ രണ്ടാം സെറ്റില്‍ ക്ഷീണിതനായി. മറെയുടെ സര്‍വീസ് ബ്രേക്ക് ചെയ്ത് ഇന്ത്യ 3:2ന് മുന്നിലെത്തി. ആ മുന്‍തൂക്കം ഇന്ത്യന്‍  കൂട്ടുകെട്ട് കൈവിട്ടില്ല.  6:4ന് രണ്ടാം സറ്റും ഒപ്പം മത്സരവും കൈപ്പിടിയിലാക്കി. ഇന്ന് രാത്രി 11.30ന് നടക്കുന്ന സെമിയില്‍ കൂടി ജയിക്കാനായാല്‍ റിയോയില്‍ ഇന്ത്യ കാത്തിരിക്കുന്ന മെഡലായി മാറും അത്‍. ബൊപ്പണ്ണക്കൊപ്പം ചേര്‍ന്ന് ഇന്ത്യന്‍ ടെന്നിസ് ഇതിഹാസത്തിന് അതിന് കഴിയുമെന്ന പ്രതീക്ഷയിലാണ് രാജ്യം.

PREV
click me!

Recommended Stories

ഒടുവില്‍ വ്യക്തമായി അവരാണ് ബോള്‍ട്ടിന്‍റെ കാമുകി
സിന്ധുവിന് വെള്ളി; വെള്ളിയല്ല ഇത് വജ്രമാണെന്ന് ട്രോളന്മാര്‍