
റിയോ: ഒളിംപിക് വില്ലേജിലെ ഓരോ നിമിഷവും ആഘോഷമാക്കുകയാണ് താരങ്ങൾ. കളിയും തമാശയും പാട്ടുമൊക്കെയായി ഇവർ ഒളിംപിക് വില്ലേജ് ചുറ്റിക്കറങ്ങുകയാണ്. ഇതിന്‍റെ വീഡിയോയും ഫോട്ടോസുമെല്ലാം അപ്പപ്പോൾ തന്നെ പോസ്റ്റ് ചെയ്യുന്നുമുണ്ട്.
ലോകോത്തര താരങ്ങൾ താരജാഡകളേതുമില്ലാതെ ഒന്നിക്കുന്ന ഒളിംപിക് വില്ലേജ്. ഒളിംപികിസിന് മണിക്കൂറുകൾ മാത്രം ശേഷിക്കുന്ന ഈ സമയത്ത് ഇവരെല്ലാം ടെൻഷനടിച്ചിരിക്കുകയാണെന്ന് ആരെങ്കിലും കരുതിയാൽ തെറ്റി. സിക്സ് പാക്ക് മസിലും കാണിച്ച് ഉസൈൻ ബോൾട്ട്. അത് ഷൂട്ട് ചെയ്ത് ബോൾട്ട് ഫേസ്ബുക്കിലുമിട്ടു.
ഗ്രൗണ്ടിൽ പരിശീലനത്തിനിടെ സപ്പോർട്ടിംഗ് സ്റ്റാഫിനെ ഓടിത്തോൽപ്പിക്കാൻ ബോൾട്ടിന്‍റെ വെല്ലുവിളി. സാക്ഷാൽ ബോൾട്ടിനോട് മത്സരിച്ചാൽ ആര് ജയിക്കാൻ
മധുവിധു തീരുംമുന്‍പെ റിയോയിലെത്തിയ സെർബിയൻ ടെന്നീസ് താരം അന ഇവാനോവിച്ചിന്‍റെ വക ഡാൻസ്. അതും ടെന്നീസ് കോർട്ടിൽ പരിശീലകനൊപ്പം. മാനസിക സമ്മർദ്ദം കുറക്കാനുള്ള വഴി കൂടിയാണ് താരങ്ങൾക്ക് ഇത്തരം കളിയും തമാശയുമൊക്കെ.