
റിയോ: 200 മീറ്ററില്‍ ലോകം പ്രതീക്ഷിച്ചിരുന്ന ഉസൈന്‍ ബോള്‍ട്ട് ജസ്റ്റീന്‍ ഗാട്ലിന്‍ പോരാട്ടം ഉണ്ടാകില്ല. സെമി ഫൈനലില്‍ ഗാട്ലിന്‍ തോല്‍വി അറിഞ്ഞതോടെയാണ് പോരാട്ട പ്രതീക്ഷകള്‍ അസ്തമിച്ചത്. അതിനിടയില്‍ ഉസൈന്‍ ബോള്‍ട്ട് 200 മീറ്ററിന്‍റെ ഫൈനലില്‍ കടന്നു. രണ്ടാം സെമിയില്‍ മത്സരിച്ച ബോള്‍ട്ടിന് കാര്യമായ വെല്ലുവിളികള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അതേ സമയം മൂന്നാം സെമിയില്‍ ഇറങ്ങിയ ഗാട്ലിനെ ചതിച്ചത് ഫിനിഷിംഗില്‍ വന്ന പിഴവാണ്. നാളെയാണ് 200 മീറ്റര്‍ ഫൈനല്‍.