ടിന്റു സെമിയിലെത്തുമെന്ന് പി ടി ഉഷ

Web Desk |  
Published : Aug 17, 2016, 01:17 AM ISTUpdated : Oct 05, 2018, 01:02 AM IST
ടിന്റു സെമിയിലെത്തുമെന്ന് പി ടി ഉഷ

Synopsis

റിയോയില്‍ ടിന്റു ലൂക്ക 800 മീറ്റര്‍ സെമിഫൈനലിലെത്തുമെന്ന് പരിശീലക പി ടി ഉഷ. നിലവില്‍ ടിന്റു മികച്ച ഫോമിലാണെന്നും ഹീറ്റ്‌സില്‍ വലിയ വെല്ലുവിളിക്ക് സാധ്യതയില്ലെന്നും പി ടി ഉഷ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ലണ്ടന്‍ ഒളിംപിക്‌സില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ ടിന്റു സെമി വരെയെത്തിച്ചു. ആദ്യ ഒളിംപിക്‌സ് പകര്‍ന്ന അനുഭവങ്ങളുടെ കരുത്തിലാണ്
ടിന്റു റിയോയിലെ ട്രാക്കില്‍ ഇറങ്ങുന്നത്. സമീപകാലത്ത് മികച്ച ഫോം തുടരുന്ന ടിന്റുവില്‍ പ്രതീക്ഷകളേറെയുണ്ടെന്ന് പരിശീലക പി ടി ഉഷ. ആത്മവിശ്വാസത്തോടെയാണ് ടിന്റു ട്രാക്കിലിറങ്ങുന്നതെന്ന് പി ടി ഉഷ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിദേശതാരങ്ങളുടെ വെല്ലുവിളി ഹീറ്റ്‌സില്‍ കാര്യമായുണ്ടാകില്ലെന്നും ഉഷ പറഞ്ഞു.

റിയോയിലെ ശക്തമായ കാറ്റുമാത്രമാണ് പരിശീലന ഘട്ടത്തില്‍ പ്രതികൂലമായത്. ഇന്ത്യന്‍ സമയം വൈകിട്ട് 7.39നാണ് ഹീറ്റ്‌സ് മല്‍സരം തുടങ്ങുന്നത്. മൂന്നാം ഹീറ്റ്‌സിലാണ് ടിന്റു മല്‍സരിക്കുന്നത്. ചിങ്ങം ഒന്നിന് മലയാളക്കരയുടെ അഭിമാനമായി ടിന്റു ഓടിക്കയറുന്നതും കാത്തിരിക്കുകയാണ് രാജ്യം.

PREV
click me!

Recommended Stories

ഒടുവില്‍ വ്യക്തമായി അവരാണ് ബോള്‍ട്ടിന്‍റെ കാമുകി
സിന്ധുവിന് വെള്ളി; വെള്ളിയല്ല ഇത് വജ്രമാണെന്ന് ട്രോളന്മാര്‍